ദോഹ: പുതിയ സൗദി അംബാസഡർ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയയുമായി കൂടിക്കാഴ്ച നടത്തി.
അൽ ഉല കരാറിനുശേഷം ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് ജൂൺ അവസന വാരത്തിൽ പുതിയ സൗദി അംബാസഡറായി പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ അബ്ദുല്ല അൽ ഫർഹാൻ അൽ സൗദ് ഖത്തറിൽ സ്ഥാനമേറ്റത്.
കൂടിക്കാഴ്ചയിൽ ഖത്തർ -സൗദി സൈനിക സഹകരണം വിലയിരുത്തി. ഭാവിയിൽ സൈനിക ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച നടന്നതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.