ദോഹ: ഖത്തർ ലോകകപ്പിൻെറ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിക്ക് ആഗോള അംഗീകാം. ആഗോളതലത്തില്‍ ശ്രദ്ധേയമായ ഇവൻെറക്സ്-2021 പുരസ്‌കാരത്തിനാണ് എസ്.സിയെയും ലോകകപ്പിൻെറ ഇവൻറ് മാനേജ്മെൻറ് കമ്പനിയായ ക്യുവിഷനെയും തിരഞ്ഞെടുത്തത്.
ഖത്തര്‍ ഫിഫ ലോകകപ്പിൻെറ ഒൗദ്യോഗിക ചിഹ്നം പ്രകാശനച്ചടങ്ങ്, അല്‍ജനൂബ്, അഹമ്മദ് ബിന്‍ അലി സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനച്ചടങ്ങുകള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരങ്ങളെന്ന് എസ്.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ട് സ്വര്‍ണ മെഡലുകള്‍, മൂന്ന് വെള്ളി മെഡലുകള്‍, രണ്ട് വെങ്കല മെഡലുകൾ എന്നിവയുള്‍പ്പെടെ ഏഴ് പുരസ്‌കാരമാണ് ലഭിച്ചത്.
അറബ് പൈതൃകവും പാരമ്പര്യവും ഉള്‍ക്കൊണ്ട് മനോഹരമായും കാലികമായും അതിനൂതന സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ സംഘടിപ്പിച്ച പരിപാടികളായിരുന്നു ഇവ.
37 രാജ്യങ്ങളില്‍നിന്ന് ലഭിച്ച 561 എന്‍ട്രികള്‍ പരിശോധിച്ചാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഇവന്‍ടെക്‌സിൻെറ 11ാമത് അവാര്‍ഡാണ് ഖത്തറിന് ലഭിച്ചത്. 2009-മുതലാണ് സര്‍ഗാത്മകത, പുതുമ തുടങ്ങിയ ആശയങ്ങളുടെ ഫലപ്രാപ്തി മുന്‍നിര്‍ത്തിയുള്ള പുരസ്‌കാരം നല്‍കിത്തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.