ദോഹ: ഖത്തറിൽ കോവിഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചവരെ വലയിൽ വീഴ്ത്തി പണം തട്ടാൻ സംഘങ്ങൾ. രണ്ടുഡോസും സ്വീകരിച്ചുകഴിഞ്ഞവരുടെ ഇഹ്തിറാസ് ആപ്പിൽ തനിയെ തന്നെ 'COVID19 VACCINATED' എന്ന മുദ്രണം വരുകയാണ് ചെയ്യുക. എന്നാൽ, രണ്ടു ഡോസും കഴിഞ്ഞവർക്ക് കഴിഞ്ഞ ദിവസങ്ങളിലായി തട്ടിപ്പുഫോണുകൾ വരുന്നുണ്ട്. ആപ്പിൽ മാറ്റം വരുത്താനായി നിങ്ങളുെട വിവരങ്ങൾ അറിയാൻ സി.ഐ.ഡിയിൽനിന്നും പൊലീസിൽനിന്നുമാണ് വിളിക്കുന്നത് എന്നാണ് ഇത്തരക്കാർ പരിചയപ്പെടുത്തുന്നത്. വാക്സിൻ സ്വീകരിച്ചുകഴിഞ്ഞതിെൻറ വിവരങ്ങൾ ചേർത്ത് ഇഹ്തിറാസ് ആപ് നവീകരിക്കാനാണ് വിളിക്കുന്നതെന്നും വിശ്വസിപ്പിക്കും. ഇതിനായി ആപ്പിലും മെട്രാഷിലും നൽകിയിരിക്കുന്ന ഫോൺനമ്പർ ഏതാണെന്ന് പറഞ്ഞുകൊടുക്കാനാണ് ആവശ്യപ്പെടുന്നത്. ഇത് നൽകിക്കഴിഞ്ഞാൽ മൊൈബൽ നമ്പറിൽ വരുന്ന മെസേജിലെ പ്രത്യേക കോഡ് പറഞ്ഞുകൊടുക്കാനും ആവശ്യപ്പെടും.
ഇത് പറഞ്ഞുകൊടുത്താൽ ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുസംഘങ്ങൾ മനസ്സിലാക്കുകയാണ് ചെയ്യുക. ഇതിലൂടെ എ.ടി.എമ്മിൽനിന്ന് പണം തട്ടുകയും ചെയ്യും. ഇത്തരത്തിൽ പലർക്കും പണം നഷ്ടപ്പട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി മലയാളികളടക്കമുള്ളവർക്ക് തട്ടിപ്പു ഫോൺകോളുകൾ വരുന്നുണ്ട്.
ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ നൽകില്ലെന്ന് പറയുന്നവരെ തട്ടിപ്പുസംഘങ്ങൾ ഭീഷണിെപ്പടുത്തുന്നുമുണ്ട്. 'പൊലീസ് ക്യാപ്റ്റൻ ആയിരിക്കും ഇനി നിങ്ങളോട് സംസാരിക്കുക' എന്ന് പറഞ്ഞ് മറ്റൊരാൾക്ക് ഫോൺ കൈമാറുന്ന രീതിയും തട്ടിപ്പുകാർ പയറ്റുന്നുണ്ട്.
അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ഇത്തരം ഫോൺ കോളുകൾ വരുന്നത്. ഒരു കാരണവശാലും ആർക്കും തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്ന് ആഭ്യന്തരമന്ത്രാലയം ഇടക്കിടെ ഓർമപ്പെടുത്തുന്നുണ്ട്. വാക്സിൻ സ്വീകരിച്ചുകഴിഞ്ഞവർക്ക് പ്രൈമറി ഹെൽത് കെയർ കോർപറേഷനിൽനിന്നോ ഹമദ് മെഡിക്കൽ കോർപറേഷനിൽനിേന്നാ സി.ഐ.ഡി വകുപ്പിൽനിന്നോ ആരും ഇത്തരത്തിൽ ഫോൺ വിളിക്കില്ല. വാക്സിൻ സ്വീകരിച്ചുകഴിഞ്ഞവരുടെ ഇഹ്തിറാസ് ആപ്പിൽ ഒന്നോ ര
ണ്ടോ ആഴ്ച കഴിഞ്ഞാൽ താനെ 'COVID19 VACCINATED' എന്ന മുദ്രണം രേഖപ്പെടുത്തപ്പെടുകയാണ് ചെയ്യുക. കോവിഡ് രണ്ടാംതരംഗത്തിെൻറ സാഹചര്യത്തിൽ ഖത്തറിൽ ചില കോവിഡ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ, നിലവിൽ രോഗികൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ മേയ് 28 മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കിത്തുടങ്ങും. വാക്സിൻ സ്വീകരിച്ചവർക്ക് ഈ ഘട്ടത്തിൽ നിരവധി ഇളവുകളാണ് വരാൻ പോകുന്നത്.
ഇതിനാൽതന്നെ ഇഹ്തിറാസിൽ അതിനനുസരിച്ച മാറ്റങ്ങൾ വരാൻ താമസിക്കുന്നവർക്ക് സ്വാഭാവികമായും ആശങ്കയുണ്ടാകും. ഇൗ ആശങ്കയാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്.
കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ കണ്ടുപിടിക്കുകയും അതിലൂടെ രോഗത്തിെൻറ സമൂഹവ്യാപനം തടയാനുമുള്ള ആഭ്യന്തരമന്ത്രാലയത്തിെൻറ മൊബൈൽ ആപ്ലിക്കേഷനാണ് 'ഇഹ്തിറാസ്'. 'കരുതൽ' എന്നാണ് 'ഇഹ്തിറാസ്' എന്ന വാക്കിെൻറ അർഥം. മൊബൈലിലെ ജി. പി.എസ്, ബ്ലൂടൂത്ത് എന്നിവ ഉപയോഗിച്ചാണ് ആപ്പെൻറ പ്രവർത്തനം. ഇഹ്തിറാസെൻറ പേരിൽ എത്തുന്ന ഫോൺ വിളികളും സന്ദേശങ്ങളും വിശ്വസിക്കരുതെന്നും അവ വ്യാജമാണെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.
പച്ച, ഗ്രേ, ചുവപ്പ്, മഞ്ഞ വർണങ്ങളിലൂടെയാണ് ആളുകൾക്ക് ഈ ആപ്പ് വിവരങ്ങൾ നൽകുന്നത്. പോസിറ്റിവായ ആൾ ഏതെങ്കിലും ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നതോടെയാണിത്. ആപ്പിെൻറ ബാർകോഡിൽ വിവിധ വർണങ്ങളാൽ ഉപയോക്താവിന് കോവിഡ് സംബന്ധിച്ച് അറിയിപ്പ് നൽകുകയാണ് ചെയ്യുക. പച്ച വർണം ഉള്ളയാൾ ആരോഗ്യവാനാണ്.
പോസിറ്റിവ് ആയ ആളുടെ ആപ്പിലെ ബാർകോഡിെൻറ നിറം ചുവപ്പാകും. ഗ്രേ ആണ് ഒരാൾക്ക് കിട്ടുന്നതെങ്കിൽ നമ്മുടെ അടുത്തുകൂടി പോയ ഏതോ ഒരാൾ കോവിഡ് പോസിറ്റിവ് ആണ് എന്നാണർഥം. മഞ്ഞനിറമുള്ളയാൾ ക്വാറൻറീനിൽ ആണെന്നും സൂചിപ്പിക്കുന്നു. വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചയാൾക്ക് ദിവസങ്ങൾ കഴിഞ്ഞാൽ ഇഹ്തിറാസ് ബാർകോഡിെൻറ ചുറ്റും സ്വർണനിറം തെളിയും. ബാർകോഡിന് താഴെ 'COVID19 VACCINATED' എന്ന സ്റ്റാമ്പിങ്ങും വരും.
ആദ്യഡോസ് സ്വീകരിച്ചയാൾക്ക് അടുത്ത ഡോസിെൻറ സമയം, സ്ഥലം, ദിവസം, ഏത് വാക്സിൻ തുടങ്ങിയ വിവരങ്ങളടക്കം മന്ത്രാലയം അപ്പപ്പോൾ അറിയിച്ചുകൊണ്ടിരിക്കും. ഇഹ്തിറാസ്ആപ്ലിക്കേഷനുവേണ്ടി വ്യക്തിവിവരങ്ങൾ തേടിയാണ് പലർക്കും ഫോൺവിളികൾ എത്തുന്നത്. ഇഹ്തിറാസിലെ വിവരങ്ങളെല്ലാം സുരക്ഷിതമാണ്. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നുമുണ്ട്.
മറ്റ് വിഭാഗങ്ങളുമായും വകുപ്പുകളുമായും മന്ത്രാലയം ഇക്കാര്യത്തിൽ സഹകരിച്ചുപ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ, ഇഹ്താറിസാെൻറ പേരിൽ വരുന്ന വ്യാജകോളുകൾക്കും സന്ദേശങ്ങൾക്കും ചെവികൊടുക്കരുത്. ആരോഗ്യമന്ത്രാലയത്തിൽനിന്നാണെന്നും ആശുപത്രികളിൽനിന്നാണെന്നും മറ്റും പറഞ്ഞ് ഇത്തരത്തിൽ കോളുകൾ വരുന്നുണ്ട്. ഇതിനെതിരെ ജാഗരൂകരാകണം. ഇത്തരത്തിൽ ഒരുതരത്തിലുള്ള വ്യക്തിവിവരങ്ങളും കൈമാറരുത്.
ഇഹ്തിറാസുമായി ബന്ധപ്പെട്ട പൊതുസംശയങ്ങൾ ദൂരീകരിക്കാനായി ആപ്പിൽതന്നെ സംവിധാനമുണ്ട്. അല്ലെങ്കിൽ 16000 എന്ന നമ്പറിലും വിവരങ്ങൾ ലഭിക്കും. സാങ്കേതിക കാര്യങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 109 നമ്പറിൽ ബന്ധപ്പെടാം.
അേന്വഷണങ്ങൾ, സംശയങ്ങൾ, ജനങ്ങളുടെ പ്രതികരണങ്ങൾ എന്നിവ അറിയിക്കാനായി ആരോഗ്യമന്ത്രാലയം പ്രത്യേക വെബ്സൈറ്റ് ലിങ്ക് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ എല്ലാ പ്രവൃത്തിദിനങ്ങളിലും 24 മണിക്കൂറിനുള്ളിൽ എല്ലാ സംശയങ്ങൾക്കും മറുപടി ലഭിക്കും.www.moph.gov.qa എന്ന മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ Health Services, EServices വിൻഡോയിൽ കയറി Governmental Health Communication Center എന്ന വിഭാഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകേണ്ടത്.
ഇതിലൂെട ഇഹ്തിറാസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ജനങ്ങൾക്ക് നൽകാം. ഖത്തർ ഐഡി അടക്കമുള്ള കാര്യങ്ങളും നൽകണം.
സംശയങ്ങൾ നൽകിയതിെൻറ സ്ക്രീൻഷോട്ട് ഇതിനൊപ്പം നൽകാനുള്ള സംവിധാനവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.