Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇഹ്​തിറാസ്​ ആപ്പി​െൻറ...

ഇഹ്​തിറാസ്​ ആപ്പി​െൻറ പേരിൽ തട്ടിപ്പുവിളികൾ: വാക്​സിനെടുത്തവരെ വലയിൽ വീഴ്​ത്തി പണം തട്ടാൻ സംഘങ്ങൾ

text_fields
bookmark_border
ഇഹ്​തിറാസ്​ ആപ്പി​െൻറ പേരിൽ തട്ടിപ്പുവിളികൾ: വാക്​സിനെടുത്തവരെ വലയിൽ വീഴ്​ത്തി പണം തട്ടാൻ സംഘങ്ങൾ
cancel

ദോഹ: ഖത്തറിൽ കോവിഡ്​ വാക്​സിൻ രണ്ടു ഡോസും സ്വീകരിച്ചവരെ വലയിൽ വീഴ്​ത്തി പണം തട്ടാൻ സംഘങ്ങൾ. രണ്ടുഡോസും സ്വീകരിച്ചുകഴിഞ്ഞവരുടെ ഇഹ്​തിറാസ്​ ആപ്പിൽ തനിയെ തന്നെ 'COVID19 VACCINATED' എന്ന മുദ്രണം വരുകയാണ്​ ചെയ്യുക. എന്നാൽ, രണ്ടു ഡോസും കഴിഞ്ഞവർക്ക്​ കഴിഞ്ഞ ദിവസങ്ങളിലായി തട്ടിപ്പുഫോണുകൾ വരുന്നുണ്ട്​. ആപ്പിൽ മാറ്റം വരുത്താനായി നിങ്ങളു​െട വിവരങ്ങൾ അറിയാൻ സി.ഐ.ഡിയിൽനിന്നും പൊലീസിൽനിന്നുമാണ്​ വിളിക്കുന്നത്​ എന്നാണ്​ ഇത്തരക്കാർ പരിചയപ്പെടുത്തുന്നത്​. വാക്​സിൻ സ്വീകരിച്ചുകഴിഞ്ഞതി​െൻറ വിവരങ്ങൾ ചേർത്ത്​ ഇഹ്​തിറാസ്​ ആപ്​ നവീകരിക്കാനാണ്​ വിളിക്കുന്നതെന്നും വിശ്വസിപ്പിക്കും. ഇതിനായി ആപ്പിലും മെട്രാഷിലും നൽകിയിരിക്കുന്ന ഫോൺനമ്പർ ഏതാണെന്ന്​ പറഞ്ഞുകൊടുക്കാനാണ്​ ആവശ്യപ്പെടുന്നത്​. ഇത്​ നൽകിക്കഴിഞ്ഞാൽ മൊ​ൈബൽ നമ്പറിൽ വരുന്ന മെസേജിലെ പ്രത്യേക കോഡ്​ പറഞ്ഞുകൊടുക്കാനും ആവശ്യപ്പെടും.

കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസും എടുത്തവരുടെ ഇഹ്​തിറാസ്​ ആപ്പിൽ തനിയെ വരുന്ന മുദ്രണം

ഇത്​ പറഞ്ഞുകൊടുത്താൽ ആളുകളുടെ ബാങ്ക്​​ അക്കൗണ്ട്​ വിവരങ്ങൾ തട്ടിപ്പുസംഘങ്ങൾ മനസ്സിലാക്കുകയാണ്​ ചെയ്യുക. ഇതിലൂടെ എ.ടി.എമ്മിൽനിന്ന്​ പണം തട്ടുകയും ചെയ്യും. ഇത്തരത്തിൽ പലർക്കും പണം നഷ്​ടപ്പട്ടിട്ടുണ്ട്​. കഴിഞ്ഞ ദിവസങ്ങളിലായി മലയാളികളടക്കമുള്ളവർക്ക്​ തട്ടിപ്പു ഫോൺകോളുകൾ വരുന്നുണ്ട്​.

ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ നൽകില്ലെന്ന്​ പറയുന്നവരെ തട്ടിപ്പുസംഘങ്ങൾ ഭീഷണി​െപ്പടുത്തുന്നുമുണ്ട്​. 'പൊലീസ്​ ക്യാപ്​റ്റൻ ആയിരിക്കും ഇനി നിങ്ങളോട്​ സംസാരിക്കുക' എന്ന്​ പറഞ്ഞ്​ മറ്റൊരാൾക്ക്​ ഫോൺ കൈമാറുന്ന രീതിയും തട്ടിപ്പുകാർ പയറ്റുന്നുണ്ട്​.

അറബി, ഇംഗ്ലീഷ്​, ഹിന്ദി ഭാഷകളിലാണ്​ ഇത്തരം ഫോൺ കോളുകൾ വരുന്നത്​. ഒരു കാരണവശാലും ആർക്കും തങ്ങളുടെ വ്യക്​തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്ന്​ ആഭ്യന്തരമന്ത്രാലയം ഇടക്കിടെ ഓർമപ്പെടുത്തുന്നുണ്ട്​. വാക്​സിൻ സ്വീകരിച്ചുകഴിഞ്ഞവർക്ക്​ പ്രൈമറി ഹെൽത്​ കെയർ കോർപറേഷനിൽനിന്നോ ഹമദ്​ മെഡിക്കൽ കോർപറേഷനിൽനി​​േന്നാ സി.ഐ.ഡി വകുപ്പിൽനിന്നോ ആരും ഇത്തരത്തിൽ ഫോൺ വിളിക്കില്ല. വാക്​സ​ിൻ സ്വീകരിച്ചുകഴിഞ്ഞവരുടെ ഇഹ്​തിറാസ്​ ആപ്പിൽ ഒന്നോ ര

ണ്ടോ ആഴ്​ച കഴിഞ്ഞാൽ താനെ 'COVID19 VACCINATED' എന്ന മുദ്രണം രേഖപ്പെടുത്തപ്പെടുകയാണ്​ ചെയ്യുക. കോവിഡ്​ രണ്ടാംതരംഗത്തി​െൻറ സാഹചര്യത്തിൽ ഖത്തറിൽ ചില കോവിഡ്​ നിയന്ത്രണങ്ങൾ പുനഃസ്​ഥാപിച്ചിരുന്നു. എന്നാൽ, നിലവിൽ രോഗികൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്​. ഇതോടെ മേയ്​ 28 മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കിത്തുടങ്ങും. വാക്​സ​ിൻ സ്വീകരിച്ചവർക്ക്​ ഈ ഘട്ടത്തിൽ നിരവധി ഇളവുകളാണ്​ വരാൻ പോകുന്നത്​.

ഇതിനാൽതന്നെ ഇഹ്​തിറാസിൽ അതിനനുസരിച്ച മാറ്റങ്ങൾ വരാൻ താമസിക്കുന്നവർക്ക്​ സ്വാഭാവികമായും ആശങ്കയുണ്ടാകും. ഇൗ ആശങ്കയാണ്​ തട്ടിപ്പുകാർ മുതലെടുക്കുന്നത്​.

• ഇഹ്​തിറാസ്:​ വ്യക്​തിവിവരങ്ങൾ നൽകരുത്​, ആരെയും ചുമതലപ്പെടുത്തിയിട്ടി​ല്ലെന്ന്​ മന്ത്രാലയം

കോവിഡ്​ സ്​ഥിരീകരിച്ച ആളുമായി സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ കണ്ടുപിടിക്കുകയും അതിലൂടെ രോഗത്തി​െൻറ സമൂഹവ്യാപനം തടയാനുമുള്ള ആഭ്യന്തരമന്ത്രാലയത്തി​െൻറ മൊബൈൽ ആപ്ലിക്കേഷനാണ്​ 'ഇഹ്​തിറാസ്'​. 'കരുതൽ' എന്നാണ്​ 'ഇഹ്​തിറാസ്​' എന്ന വാക്കി​െൻറ അർഥം. മൊബൈലിലെ ജി. പി.എസ്​, ബ്ലൂടൂത്ത് എന്നിവ ഉപയോഗിച്ചാണ് ആപ്പ​െൻറ പ്രവർത്തനം. ഇഹ്​തിറാസ​െൻറ പേരിൽ എത്തുന്ന ഫോൺ വിളികളും സന്ദേശങ്ങളും വിശ്വസിക്കരുതെന്നും അവ വ്യാജമാണെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.

പച്ച, ഗ്രേ, ചുവപ്പ്​, മഞ്ഞ വർണങ്ങളിലൂടെയാണ്​ ആളുകൾക്ക്​ ഈ ആപ്പ്​ വിവരങ്ങൾ നൽകുന്നത്​. പോസിറ്റിവായ ആൾ ഏതെങ്കിലും ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നതോടെയാണിത്​. ആപ്പി​െൻറ ബാർകോഡിൽ വിവിധ വർണങ്ങളാൽ ഉപയോക്താവിന്​ കോവിഡ്​ സംബന്ധിച്ച്​ അറിയിപ്പ്​ നൽകുകയാണ്​ ചെയ്യുക. പച്ച വർണം ഉള്ളയാൾ ആരോഗ്യവാനാണ്​.

പോസിറ്റിവ്​ ആയ ആളുടെ ആപ്പിലെ ബാർകോഡി​െൻറ നിറം ചുവപ്പാകും. ഗ്രേ ആണ്​ ഒരാൾക്ക്​ കിട്ടുന്നതെങ്കിൽ നമ്മുടെ അടുത്തുകൂടി പോയ ഏതോ ഒരാൾ​ കോവിഡ്​ പോസിറ്റിവ്​ ആണ്​ എന്നാണർഥം. മഞ്ഞനിറമുള്ളയാൾ ക്വാറൻറീനിൽ ആണെന്നും സൂചിപ്പിക്കുന്നു. വാക്​സി​െൻറ രണ്ട്​ ഡോസും സ്വീകരിച്ചയാൾക്ക്​ ദിവസങ്ങൾ കഴിഞ്ഞാൽ ഇഹ്​തിറാസ്​ ബാർകോഡി​െൻറ ചുറ്റും സ്വർണനിറം തെളിയും. ബാർകോഡിന്​ താഴെ 'COVID19 VACCINATED' എന്ന സ്​റ്റാമ്പിങ്ങും വരും.

ആദ്യഡോസ്​ സ്വീകരിച്ചയാൾക്ക്​ അടുത്ത ഡോസി​െൻറ സമയം, സ്​ഥലം, ദിവസം, ഏത്​ വാക്​സിൻ തുടങ്ങിയ വിവരങ്ങളടക്കം മന്ത്രാലയം അപ്പപ്പോൾ അറിയിച്ചുകൊണ്ടിരിക്കും. ഇഹ്​തിറാസ്​ആപ്ലിക്കേഷനുവേണ്ടി വ്യക്​തിവിവരങ്ങൾ തേടിയാണ്​ പലർക്കും ഫോൺവിളികൾ എത്തുന്നത്​. ഇഹ്​തിറാസിലെ വിവരങ്ങളെല്ലാം സുരക്ഷിതമാണ്​. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നുമുണ്ട്​.

മറ്റ്​ വിഭാഗങ്ങളുമായും വകുപ്പുകളുമായും മന്ത്രാലയം ഇക്കാര്യത്തിൽ സഹകരിച്ചുപ്രവർത്തിക്കുന്നുമുണ്ട്​. എന്നാൽ, ഇഹ്​താറിസാ​െൻറ പേരിൽ വരുന്ന വ്യാജകോളുകൾക്കും സന്ദേശങ്ങൾക്കും ചെവികൊടുക്കരുത്​. ആരോഗ്യമന്ത്രാലയത്തിൽനി​ന്നാണെന്നും ആശുപത്രികളിൽനിന്നാണെന്നും മറ്റും പറഞ്ഞ്​​ ഇത്തരത്തിൽ കോളുകൾ വരുന്നുണ്ട്​. ഇതിനെതിരെ ജാഗരൂകരാകണം. ഇത്തരത്തിൽ ഒരുതരത്തിലുള്ള വ്യക്തിവിവരങ്ങളും കൈമാറരുത്​.

ഇഹ്​തിറാസിൽ സംശയമുണ്ടോ, 109 നമ്പറിൽ ബന്ധപ്പെടാം

ഇഹ്​തിറാസുമായി ബന്ധപ്പെട്ട പൊതുസംശയങ്ങൾ ദൂരീകരിക്കാനായി ആപ്പിൽതന്നെ സംവിധാനമുണ്ട്​. അല്ലെങ്കിൽ 16000 എന്ന നമ്പറിലും വിവരങ്ങൾ ലഭിക്കും. സാ​ങ്കേതിക കാര്യങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്​ 109 നമ്പറിൽ ബന്ധപ്പെടാം.



അ​േന്വഷണങ്ങൾ, സംശയങ്ങൾ, ജനങ്ങളുടെ പ്രതികരണങ്ങൾ എന്നിവ അറിയിക്കാനായി ആരോഗ്യമന്ത്രാലയം പ്രത്യേക വെബ്​സൈറ്റ്​ ലിങ്ക്​ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ എല്ലാ പ്രവൃത്തിദിനങ്ങളിലും 24 മണിക്കൂറിനുള്ളിൽ എല്ലാ സംശയങ്ങൾക്കും മറുപടി ലഭിക്കും.www.moph.gov.qa എന്ന മന്ത്രാലയത്തി​െൻറ വെബ്​സൈറ്റിൽ Health Services, EServices വിൻഡോയിൽ കയറി Governmental Health Communication Center എന്ന വിഭാഗത്തിലാണ്​ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകേണ്ടത്​.

ഇതിലൂ​െട ഇഹ്​തിറാസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ജനങ്ങൾക്ക്​ നൽകാം. ഖത്തർ ഐഡി അടക്കമുള്ള കാര്യങ്ങളും നൽകണം.

സംശയങ്ങൾ നൽകിയതി​െൻറ സ്​ക്രീൻഷോട്ട്​ ഇതിനൊപ്പം നൽകാനുള്ള സംവിധാനവും ഉണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccineIhtiras app
Next Story