ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളിൽ തോന്നുംപോലെ ഫീസ് വർധിപ്പിക്കുന്നതിൽ നിയന്ത്രണവുമായി വിദ്യഭ്യാസ മന്ത്രാലയം. ഫീസുകൾ വർധിപ്പിക്കുന്നതിനു മുന്നോടിയായി മന്ത്രാലയത്തിെൻറ അനുമതി നേടണമെന്ന് ഖത്തർ പ്രൈവറ്റ് സ്കൂൾ ലൈസൻസിങ് ഡിപ്പാർട്മെൻറ് അറിയിച്ചു. വിവിധ വിഭാഗങ്ങളിലുള്ള സ്വകാര്യ സ്‌കൂളുകൾ അടിക്കടി ഫീസ് വർധിപ്പിക്കുന്നതു സംബന്ധിച്ച് ആശങ്കയുമായി രക്ഷിതാക്കൾ രംഗത്തെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വ്യാപക പരാതി ഉയർന്നതിെൻറ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ഇടപെടൽ. ഏതുതരം ഫീസ് വർധനകൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അനുമതി നേടണം. കിൻഡർഗാർട്ടൻ, സ്‌കൂളുകൾ എന്നിവർ ഈടാക്കുന്ന ഫീസുകൾ നിരീക്ഷണത്തിലാണ്. അംഗീകാരമില്ലാതെ ഫീസുയർത്തുന്നത് നിയമലംഘനമായി പരിഗണിച്ച് നടപടി സ്വീകരിക്കും -മന്ത്രാലയം അറിയിച്ചു.
ഫീസ് വർധന ആവശ്യപ്പെടുന്ന സ്‌കൂളുകൾ, കൃത്യമായ കാരണം വിശദമാക്കി അപേക്ഷ സമർപ്പിക്കണം. അനിവാര്യമായ സാമ്പത്തിക ബാധ്യത, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ അനിവാര്യ സാഹചര്യങ്ങളിൽ മാത്രമേ ഫീസ് വർധന അനുവദിക്കുകയുള്ളൂ. വർധനക്ക് ആനുപാതികമായ ഗുണമേന്മ വിദ്യാഭ്യാസ സേവനങ്ങളിലും ലഭ്യമാകണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.