51000 സീബ്രീം മത്സ്യങ്ങളെ കടലിലൊഴുക്കി

ദോഹ: ഖത്തരി കടലിൽ സീബ്രീം മത്സ്യസമ്പത്ത് വർധിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തി‍െൻറ നേതൃത്വത്തിൽ 51000 സീബ്രീം മത്സ്യങ്ങളെ (കിളിമീൻ) കടലിലേക്കൊഴുക്കി. അഞ്ച് കിലോഗ്രാം വീതമുള്ള മത്സ്യങ്ങളെയാണ് കടലിലേക്ക് നിക്ഷേപിച്ചത്.റാസ്​ അൽ മത്ബഖിലെ അക്വാറ്റിക് ഫിഷറീസ്​ റിസർച് സെൻററിൽ വളർത്തിയെടുത്ത മത്സ്യങ്ങളാണിവ. 21000, 30000 വീതമുള്ള രണ്ട് ബാച്ചുകളാക്കിയാണ് മത്സ്യങ്ങളെ കടലിലേക്കയച്ചത്.

അക്വാറ്റിക് റിസർച്ച് സെൻറർ സംഘത്തി​െൻറ മേൽനോട്ടത്തിൽ രണ്ട് ലക്ഷം സീബ്രീം മത്സ്യങ്ങളെ ഖത്തരി കടലിലേക്കൊഴുക്കാനാണ് മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്.സീബ്രീം മത്സ്യക്കുഞ്ഞുങ്ങളെ കടലിൽ നിക്ഷേപിക്കുന്നു  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.