ദോഹ: കോവിഡിൻെറ പ്രതികൂല സാഹചര്യത്തിലും സേവനം മുടക്കാതെ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് കേന്ദ്രങ്ങൾ. സുമയ സ്കൂൾ ഫോർ ഗേൾസ്, ഹഫ്സ സ്കൂൾ ഫോർ ഗേൾസ് എന്നിവിടങ്ങളിലെ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് കൺേട്രാൾ സെൻററുകൾ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഇബ്റാഹിം ബിൻ സാലിഹ് അൽ നുഐമി സന്ദർശിക്കുകയും പ്രവർത്തനം വിലയിരുത്തുകയും ചെയ്തു.സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് കൺേട്രാൾ സെൻററിൽ േഗ്രഡിംഗ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ സ്റ്റുഡൻറ് ഇവാലുവേഷൻ വകുപ്പ് മേധാവി ഖലീഫ അൽ ദിർഹം മന്ത്രാലയം അണ്ടർ സെക്രട്ടറിക്ക് വിശദീകരിച്ച് നൽകി.
കൺേട്രാൾ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് സ്റ്റുഡൻറ് ഇവാലുവേഷൻ വകുപ്പ് അസി. ഡയറക്ടർ ഇമാൻ അൽ മുഹന്നദി പറഞ്ഞതായി മന്ത്രാലയം പറഞ്ഞു. കോവിഡ്–19 പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രത്തിൽ നടപ്പാക്കിയിരിക്കുന്ന ആരോഗ്യസുരക്ഷാ മുൻകരുതൽ നടപടികൾ സംബന്ധിച്ച് അണ്ടർ സെക്രട്ടറി ഡോ. അൽ നുഐമി വിലയിരുത്തി.സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് കൺേട്രാൾ സെൻററിനായി രണ്ട് സ്കൂൾ കെട്ടിടങ്ങളാണ് പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇതാദ്യമായാണ് രണ്ട് കെട്ടിടങ്ങളിലായി കേന്ദ്രത്തിെൻറ പ്രവർത്തനം നടപ്പാക്കിയിരിക്കുന്നത്.കേന്ദ്രത്തിെൻറ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ ഡോ. ഇബ്റാഹിം സാലിഹ് അൽ നുഐമി, കേന്ദ്രത്തിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.