ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ പരിശോധന മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാവുമെന്ന് എയർപോർട്ട് സെക്യൂരിറ്റി വിഭാഗം ഓഫിസർ ക്യാപ്റ്റൻ സായിദ് റാഷിദ് അൽ നുഐമി. രണ്ടു മുതൽ മൂന്നു മിനിറ്റിനുള്ളിൽ ഒരു യാത്രക്കാരെൻറ പരിശോധന നടപടിക്രമങ്ങൾ പൂർത്തിയാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറ്റവും അത്യാധുനിക സുരക്ഷ ഉപകരണങ്ങളാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. അതുവഴി യാത്രക്കാർക്ക് എളുപ്പത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നും ക്യാപ്റ്റൻ സായിദ് റാഷിദ് വ്യക്തമാക്കി. 'അതിവേഗത്തിലാണ് ഏറ്റവും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നത്. യാത്രക്കാരുടെ ദേഹ പരിശോധനക്ക് പുറമെ, ഹാൻഡ്ബാഗ്, ലഗേജ് എന്നിവ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധിക്കാനും നിരോധിത വസ്തുക്കൾ എളുപ്പത്തിൽ തിരിച്ചറിയാനും പരിശോധന പൂർത്തിയാക്കാനും കഴിയുന്നു' -ഖത്തർ റേഡിയോയുമായി സംസാരിക്കവെ അൽ നുഐമി പറഞ്ഞു.
യാത്രക്കാർ, മറ്റുള്ളവരുടെ ലഗേജുകൾ വഹിക്കാൻ തയാറാവരുത്. മറ്റുള്ളവരുടെ ബാഗേജിലെയും വസ്തുക്കളുടെയും ഉള്ളടക്കം എന്താണെന്ന് യാത്രക്കാർക്ക് അറിയണമെന്നില്ല. നിയമവിരുദ്ധവും നിരോധിതവുമായി വല്ലതും കണ്ടെത്തിയാൽ അതിെൻറ ഉത്തരവാദി വഹിച്ച യാത്രക്കാരൻ മാത്രമായി മാറും. അതിനാൽ, മറ്റുള്ളവരുടെ ലഗേജുകൾ പൂർണമായി ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ക്യാപ്റ്റൻ നുഐമി വ്യക്തമാക്കി. വിമാനയാത്രക്ക് നേരത്തേതന്നെ എയർപോർട്ടിൽ എത്തണം. അവിചാരിതമായ താമസം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ നേരത്തേയുള്ള വരവ് ഗുണം ചെയ്യും. വലിയ ഇലക്ട്രോണിക് വസ്തുക്കൾ ബാഗുകളിൽനിന്ന് മാറ്റി എക്സ്റേ സ്ക്രീനിങ്ങിനായി ട്രേകളിൽ വെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.