ഖത്തറിലേക്കുള്ള ഇന്ത്യക്കാരുടെ മടക്കം: കേരളത്തിൽ നിന്നുള്ള ചില സർവീസുകൾ ഖത്തർ എയർവെസ് റദ്ദാക്കി

ദോഹ: ​ഇന്ത്യക്കാർക്ക്​ ഖത്തറിലേക്ക്​ യാത്ര ചെയ്യാൻ വഴിയൊരുക്കിയ ഇരുരാജ്യങ്ങളും തമ്മിലുള്ള എയർബബിൾ കരാർ പ്രകാരമുള്ള ചില സർവീസുകൾ ഖത്തർ എയർവേസ്‌ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള ബുധനാഴ്ചത്തെ വിമാനങ്ങളാണ് റദ്ദാക്കിയത്.

നിബന്ധനകൾക്ക്​ വിധേയമായി ഇന്ത്യൻ വിമാനകമ്പനികൾക്കും ഖത്തർ എയർവേയ്​സിനും ഇരുരാജ്യങ്ങളിലേക്കും​ സർവീസ്​ നടത്താനുള്ള എയർബബിൾ ധാരണാപത്രം 18 മുതലാണ് നിലവിൽ വന്നത്. ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ്​ കരാർ ഒപ്പുവെച്ചത്. ഇതുപ്രകാരം

ആഗസ്​റ്റ്​ 18 മുതൽ 31വരെ ഇന്ത്യയിൽ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള വിവിധ സർവീസുകൾക്കുള്ള ബുക്കിങ്​ ഖത്തർ എയർവേയ്​സ്​ ആരംഭിച്ചിരുന്നു. ദോഹയിൽ നിന്ന്​ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സർവീസ്​ നടത്തുമെന്നാണ് ഖത്തർ എയർവേയ്​സ്​ അറിയിച്ചത്.

അഹ്​മദാബാദ്​, അമൃത്​സർ, ബംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗോവ, ഹൈദരാബാദ്​, കൊൽക്കത്ത, കോഴിക്കോട്​, മുംബൈ, നാഗ്​പൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണിത്. ഖത്തർ എയർവേയ്​സിൽ വരാൻ മുൻകൂട്ടിയുള്ള കോവിഡ്​ നെഗറ്റീവ്​ സാക്ഷ്യപത്രം നിർബന്ധമാണ്​. റദ്ദാക്കിയ സർവീസുകളിലേക്കായി ടെസ്റ്റ്‌ നടത്തിയവർക്ക് ആ ഇനത്തിലുള്ള പണം നഷ്ടമാകുന്ന സ്ഥിതിയാണ്. അതേ സമയം 18ലെ ഇൻഡിഗോ വിമാനം കേരളത്തിൽ നിന്നുള്ള യാത്രക്കാരുമായി ദോഹയിൽ എത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.