ദോഹ: വിവിധ മേഖലകളിലായി നടപ്പാക്കിയ പദ്ധതികളിലെ മികവിന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാലിന് ഏഴ് അന്താരാഷ്ട്ര പുരസ്കാരങ്ങൾ. അഷ്ഗാലിന് കീഴിലെ ഡ്രെയിനേജ് ശൃംഖല പദ്ധതി വകുപ്പാണ് പുരസ്കാരങ്ങൾ കരസ്ഥമാക്കിയത്. അഞ്ച് അവാർഡ് റോയൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ആക്സിഡന്റ്സിന്റേതാണ്.
മിസൈമീർ പമ്പിങ് സ്റ്റേഷനും ഔട്ട്ഫോൾ പദ്ധതിക്കും ഗോൾഡ് മെഡൽ ലഭിച്ചപ്പോൾ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതിക്ക് (മൂന്നാംഘട്ടം) ഗോൾഡ് അവാർഡും ലഭിച്ചു. വക്റയിലെയും വുകൈറിലെയും ഫ്യുവൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന് യഥാക്രമം ഗോൾഡ് അവാർഡും ഗോൾഡ് ഫ്ലീറ്റ് സേഫ്റ്റി അവാർഡും ലഭിച്ചതായും അഷ്ഗാൽ അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തമുള്ള വക്റ, വുകൈർ മലിനജല സംസ്കരണ പദ്ധതിക്ക് മിഡിലീസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും 2023ലെ ട്രീറ്റ്മെന്റ് പ്ലാന്റ് ഡീലിനുള്ള ഐ.ജെ ഗ്ലോബൽ അവാർഡ് ലഭിച്ചതായി അതോറിറ്റി പറഞ്ഞു. തൊഴിലാളികളുടെ സുരക്ഷ, ഉയർന്ന നിലവാരം അടക്കം പദ്ധതി കാലയളവിൽ കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് അഷ്ഗാലിലെ ട്രീറ്റ്മെന്റ് പ്ലാന്റ്, ടി.എസ്.ഇ നെറ്റ്വർക്ക് പ്രോജക്ട്സ് തലവൻ അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ സുലൈത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.