ദോഹ: ശാന്തിനികേതന്‍ ഇന്ത്യൻ സ്കൂളിന്റെ 23ാം വാര്‍ഷികാഘോഷം ജനുവരി 26ന് നടന്നു. സംഗീതം, നൃത്തം, കായികപ്രകടനങ്ങള്‍ എന്നിവ സമന്വയിച്ച വാര്‍ഷികാഘോഷം പ്രേക്ഷകര്‍ക്ക് അതിശയകരമായ ദൃശ്യവിസ്മയമൊരുക്കി. 74ാാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് റഷീദ് അഹമ്മദ്, സ്കൂൾ പ്രിന്‍സിപ്പല്‍ പമീല ഘോഷ്, മറ്റു മാനേജ്മെമെന്റ് പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ദേശീയ പതാക ഉയര്‍ത്തി. ദേശീയഗാനം, ദേശഭക്തിഗാനം എന്നിവക്കുശേഷം അന്താരാഷ്ട്ര ചെറുധാന്യവര്‍ഷാചരണത്തിന്റെ ഭാഗമായി വർണാഭമായ പരേഡ് നടന്നു.
വിദ്യാർഥികള്‍ അവതരിപ്പിച്ച സുംബ ഡാന്‍സ്, ഹൂല ഹൂപ്പിങ് എന്നിവക്കുശേഷം കായികമത്സരം നടന്നു. വാര്‍ഷിക പരീക്ഷയില്‍ ഉന്നതവിജയം വരിച്ച വിദ്യാർഥികള്‍ക്ക് ഉപഹാരം നല്കി. സുദീര്‍ഘമായ സ്തുത്യര്‍ഹസേവനം നടത്തിയ അധ്യാപകരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും അനുമോദിച്ചു. ജസീര്‍ പൊടിയാടി (ഇസ്ലാമിക്), ആയിഷ മുസ്കാന് (അക്കൗണ്ടന്‍സി), കൃഷ്ണകുമാരി (സാമൂഹികശാസ്ത്രം), നിതിന്‍ (ഐ.ടി സപ്പോര്‍ട്ട്) എന്നിവരാണ് പ്രത്യേക പുരസ്കാരം നേടിയത്.
പ്രൈമറിവിഭാഗം വിദ്യാർഥികളുടെ പ്രതിപാദന ഗാനത്തോടെ സാംസ്കാരിക പരിപാടിക്ക് തുടക്കമായി. ഫാന്‍സി പിരമിഡ് വിസ്മയമായി. ‘നാനാത്വത്തില്‍ ഏകത്വം’എന്ന ആശയം പ്രതിഫലിപ്പിച്ച് സെക്കൻഡറി വിഭാഗം വിദ്യാർഥികള്‍ വിവിധ നൃത്തരൂപങ്ങളും കലാപ്രകടനങ്ങളും അവതരിപ്പിച്ചു. ‘ഹാപ്പിനെസ് ഈസ് എ ബ്ലിസ്’എന്ന ശീര്‍ഷകത്തില്‍ സീനിയർ സെക്കൻഡറി വിഭാഗം വിദ്യാർഥികള്‍ അവതരിപ്പിച്ച മൂകാഭിനയത്തോടെ പരിപാടികൾക്ക് സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.