ശൈഖ്​ ഫൈസൽ ബിൻ ഖാസിം ആൽഥാനിയുടെ പുസ്തകം സഹമന്ത്രിയും ഖത്തർ നാഷൽ ലൈബ്രറി പ്രസിഡൻറുമായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ്​ അൽകുവാരി പ്രകാശനം

നിർവഹിക്കുന്നു

ഖത്തറി​​​ന്‍റെ ചരിത്രമെഴുതി ശൈഖ്​ ഫൈസൽ

ദോഹ: ഖത്തറി​ന്‍റെ ചരിത്രവും പാരമ്പര്യവും സംസ്കാരവും വിശദമായി കുറിച്ചിടുന്ന ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനിയുടെ 'നമ്മുടെ ഖത്തർ: ചരിത്രം, ജനത, ഭരണാധികാരികൾ'31ാമത് ദോഹ അന്താരാഷ്ട്ര പുസ്​തകമേളയിൽ വായനക്കാരുടെ ബെസ്റ്റ്​ സെല്ലറായി മാറുന്നു. ഞായറാഴ്ച പുസ്​തകമേളയിൽ നടന്ന പത്രസമ്മേളനത്തിൽ സഹമന്ത്രിയും ഖത്തർ നാഷനൽ ലൈബ്രറി പ്രസിഡൻറുമായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ്​ അൽ കുവാരിയുടെ സാന്നിധ്യത്തിലാണ്​ ഖത്തറിലെ പ്രമുഖ വ്യവസായികൂടിയായ ശൈഖ്​ ഫൈസൽ രചിച്ച പുസ്​തകം പ്രകാശനം ചെയ്ത്​തത്​. ഖത്തറിന്‍റെ ചരിത്രം രേഖകളാക്കാനുള്ള അഭിലാഷമാണ് പുസ്​തക രചനയിലേക്ക് എത്തിച്ചേർന്നതെന്ന്​ രചയിതാവ്​ പറയുന്നു. ഇതുവരെയുള്ള ചരിത്രരേഖകളും അപൂർവമായ ചിത്രങ്ങളും പുസ്​തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖത്തറി​െൻറ മജ്​ലിസുകളിൽനിന്നും ഭരണാധികാരികളിൽനിന്നും നേരിട്ട് കേട്ടതും കണ്ടതുമായ കാര്യങ്ങളും പുസ്​തകത്താളുകളിലുണ്ട്. ദോഹ അന്താരാഷ്ട്ര പുസ്​തകമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി വ്യക്തമാക്കി.

ഖത്തറി​െൻറ എട്ട് ഭരണാധികാരികളിൽ ആറ് പേരോടൊപ്പവും ഞാൻ ജീവിച്ചിട്ടുണ്ട്. ഏഴ് പതിറ്റാണ്ട് കാലം വ്യത്യസ്​തമായ കാലങ്ങളിലൂടെയും ഖത്തറി​െൻറ വിവിധ ദശാസന്ധികളിലൂടെയും കടന്നു പോയി. എെൻറ പിതാവ് ദുഖാനിലെ രാജകുമാരനായിരുന്നു. രാജ്യത്തെ പ്രഥമ എണ്ണക്കിണർ സ്ഥാപിച്ചത് അവിടെയാണ് -അദ്ദേഹം വിശദീകരിച്ചു. ശൈഖ് ഫൈസലിന്‍റെ പുസ്​തകം നമുക്ക് ലഭിച്ച അമൂല്യ നിധിയാണെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. ഹമദ് അൽ കുവാരി പറഞ്ഞു. നമുക്കും നമ്മുടെ ഭാവി ഭരണാധികാരികൾക്കും പൗരന്മാർക്കും താമസക്കാർക്കുമുള്ള വിവരങ്ങളുടെ കലവറയാണ് ഈ പുസ്​തകമെന്നും ഖത്തറിലെ എല്ലാ വീടുകളിലും ലൈബ്രറികളിലും പുസ്​തകമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകാശനത്തിന് പിന്നാലെ പുസ്​തകം ചൂടപ്പം പോലെ വിൽപന നടന്നതായി പുസ്​തകമേള സംഘാടകർ പ്രഖ്യാപിക്കുകയും ചെയ്തു. 10 അധ്യായങ്ങളിലായി അറബി ഭാഷയിൽ രചിച്ച ഗ്രന്ഥത്തിന്‍റെ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്​പാനിഷ്, ജർമൻ, ടർക്കിഷ്, മൻഡാരിൻ, ഹിന്ദി, പേർഷ്യൻ ഭാഷകളിലായി പരിഭാഷകൾ തയാറായിക്കൊണ്ടിരിക്കുകയാണെന്നും ഉടൻതന്നെ ഇവ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും ഗ്രന്ഥകർത്താവ് വ്യക്തമാക്കി. പുസ്​തകങ്ങളിലെ ചരിത്രരേഖകളുടെ ആധികാരികത പരിശോധിക്കുന്നതിൽ പ്രമുഖരുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒമ്പതു മാസമെടുത്താണ് പുസ്​തകത്തി​െൻറ രചന നിർവഹിച്ചിരിക്കുന്നത്.

Tags:    
News Summary - Sheikh Faisal writes history of Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.