ഖത്തറിന്‍റെ ചരിത്രമെഴുതി ശൈഖ് ഫൈസൽ
text_fieldsദോഹ: ഖത്തറിന്‍റെ ചരിത്രവും പാരമ്പര്യവും സംസ്കാരവും വിശദമായി കുറിച്ചിടുന്ന ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനിയുടെ 'നമ്മുടെ ഖത്തർ: ചരിത്രം, ജനത, ഭരണാധികാരികൾ'31ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ വായനക്കാരുടെ ബെസ്റ്റ് സെല്ലറായി മാറുന്നു. ഞായറാഴ്ച പുസ്തകമേളയിൽ നടന്ന പത്രസമ്മേളനത്തിൽ സഹമന്ത്രിയും ഖത്തർ നാഷനൽ ലൈബ്രറി പ്രസിഡൻറുമായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരിയുടെ സാന്നിധ്യത്തിലാണ് ഖത്തറിലെ പ്രമുഖ വ്യവസായികൂടിയായ ശൈഖ് ഫൈസൽ രചിച്ച പുസ്തകം പ്രകാശനം ചെയ്ത്തത്. ഖത്തറിന്‍റെ ചരിത്രം രേഖകളാക്കാനുള്ള അഭിലാഷമാണ് പുസ്തക രചനയിലേക്ക് എത്തിച്ചേർന്നതെന്ന് രചയിതാവ് പറയുന്നു. ഇതുവരെയുള്ള ചരിത്രരേഖകളും അപൂർവമായ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖത്തറിെൻറ മജ്ലിസുകളിൽനിന്നും ഭരണാധികാരികളിൽനിന്നും നേരിട്ട് കേട്ടതും കണ്ടതുമായ കാര്യങ്ങളും പുസ്തകത്താളുകളിലുണ്ട്. ദോഹ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി വ്യക്തമാക്കി.
ഖത്തറിെൻറ എട്ട് ഭരണാധികാരികളിൽ ആറ് പേരോടൊപ്പവും ഞാൻ ജീവിച്ചിട്ടുണ്ട്. ഏഴ് പതിറ്റാണ്ട് കാലം വ്യത്യസ്തമായ കാലങ്ങളിലൂടെയും ഖത്തറിെൻറ വിവിധ ദശാസന്ധികളിലൂടെയും കടന്നു പോയി. എെൻറ പിതാവ് ദുഖാനിലെ രാജകുമാരനായിരുന്നു. രാജ്യത്തെ പ്രഥമ എണ്ണക്കിണർ സ്ഥാപിച്ചത് അവിടെയാണ് -അദ്ദേഹം വിശദീകരിച്ചു. ശൈഖ് ഫൈസലിന്‍റെ പുസ്തകം നമുക്ക് ലഭിച്ച അമൂല്യ നിധിയാണെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. ഹമദ് അൽ കുവാരി പറഞ്ഞു. നമുക്കും നമ്മുടെ ഭാവി ഭരണാധികാരികൾക്കും പൗരന്മാർക്കും താമസക്കാർക്കുമുള്ള വിവരങ്ങളുടെ കലവറയാണ് ഈ പുസ്തകമെന്നും ഖത്തറിലെ എല്ലാ വീടുകളിലും ലൈബ്രറികളിലും പുസ്തകമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകാശനത്തിന് പിന്നാലെ പുസ്തകം ചൂടപ്പം പോലെ വിൽപന നടന്നതായി പുസ്തകമേള സംഘാടകർ പ്രഖ്യാപിക്കുകയും ചെയ്തു. 10 അധ്യായങ്ങളിലായി അറബി ഭാഷയിൽ രചിച്ച ഗ്രന്ഥത്തിന്‍റെ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ജർമൻ, ടർക്കിഷ്, മൻഡാരിൻ, ഹിന്ദി, പേർഷ്യൻ ഭാഷകളിലായി പരിഭാഷകൾ തയാറായിക്കൊണ്ടിരിക്കുകയാണെന്നും ഉടൻതന്നെ ഇവ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും ഗ്രന്ഥകർത്താവ് വ്യക്തമാക്കി. പുസ്തകങ്ങളിലെ ചരിത്രരേഖകളുടെ ആധികാരികത പരിശോധിക്കുന്നതിൽ പ്രമുഖരുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒമ്പതു മാസമെടുത്താണ് പുസ്തകത്തിെൻറ രചന നിർവഹിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.