ഇമാറാത്തിന്‍റെ ദുഖത്തിൽ പങ്കുചേരാൻ ഖത്തർ അമീർ അബുദബിയിലെത്തി

ദോഹ: ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ വിയോഗത്തിൽ അനുശോചനവുമായി ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി യു.എ.ഇയിലെത്തി. ഞായറാഴ്​ചയാണ്​ അമീർ യു.എ.ഇയുടെ പുതിയ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനെ സന്ദർശിച്ച്​ അനുശോചനം അറിയിച്ചത്​. അബുദബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തിയ അമീറും ഉന്നത സംഘവും ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി കൂടികാഴ്ച നടത്തി ആൽ നഹ്​യാൻ കുടുംബത്തിന്‍റെയും ഇമാറാത്തി ജനതയുടെയും ദുഖത്തിൽ പങ്കുചേർന്നു.


ഹ്രസ്വ സന്ദർശനത്തിനു ശേഷം മടങ്ങിയ അമീറിനെ ​പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ യാത്രയയക്കാനായി പ്രസിഡന്‍റ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ നേരിട്ട്​ എത്തിയിരുന്നു.

ശനിയാഴ്ച അമീറിന്‍റെ പ്രത്യേക പ്രതിനിധി ശൈഖ്​ ജാസിം ബിൻ ഹമദ്​ ആൽഥാനിയും യു.എ.ഇയിലെത്തി അനുശോചനം അറിയിച്ചു. ശൈഖ്​ അബ്​ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ്​ മുഹമ്മദ്​ ബിൻ ഖലീഫ ആൽഥാനി, ശൈഖ്​ ജാസിം ബിൻ ഖലീഫ ആൽഥാനി, ശൈഖ്​ ജുആൻ ബിൻ ഹമദ്​ ആൽഥാനി, ശൈഖ്​ ഖലീഫ ബിൻ ഹമദ്​ ആൽഥാനി എന്നിവരും ശനിയാഴ്​ച പ്രത്യേക പ്രതിനിധികൊപ്പം ദുഖത്തിൽ പങ്കുചേരാനായി അബുദബി സന്ദർശിച്ചു.

2017ൽ നാല്​ രാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിനു ശേഷം ആദ്യമായാണ്​ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനി യു.എ.ഇ സന്ദർശിക്കുന്നത്​.

Tags:    
News Summary - Sheikh Mohamed bin Zayed receives condolences from Qatar Emir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.