ദോഹ: കെട്ടിടങ്ങൾ, ഷോപ്പിങ് മാളുകൾ, ഓഫിസുകൾ തുടങ്ങി അടച്ചിടുന്ന സ്ഥലങ്ങളിലെ അന്തരീക്ഷത്തിൽ വ്യാപിക്കാനിടയുള്ള കൊറോണ വൈറസിനെ നിർജീവമാക്കാൻ സാധിക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി ഖത്തർ. വായുവിലെ വൈറസിനെയും അതിൻെറ വകഭേദങ്ങളെയും പൂർണമായും നിർജീവമാക്കാൻ സാധിക്കുന്ന ലോകത്തിലെ ആദ്യ ഉപകരണമാണിതെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു.
അൽ മാജിദ് ഹോൾഡിങ് ഗ്രൂപ്പിൻെറ സഹോദര സ്ഥാപനമായ അൽ മാജിദ് മെഡിടെക് 'സ്കാലീൻ ഷൈകൊകാൻ' എന്ന പേരിട്ടിരിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്തത്. പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്്ഞനായ ഡാ. രാജ വിജയകുമാറാണ് ഈ സാങ്കേതികവിദ്യ കണ്ടെത്തിയത്. ഡെവ്ജിയോ-മിറ്റെർ ഗ്രൂപ്പുമായി ചേർന്നാണ് അൽ മാജിദ് മെഡിടെക് ഉപകരണം അവതരിപ്പിക്കുന്നത്.
അടച്ചിട്ട ഇടങ്ങളിലുള്ള കൊറോണ വൈറസിനെയും ഇൻഫ്ലുവൻസ വൈറസിനെയും 99.994 ശതമാനം നിർവീര്യമാക്കാൻ സ്കാലീൻ ഷൈകൊകാൻ ഉപകരണത്തിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൊറോണ വൈറസിനെയും അതിൻെറ വകഭേദങ്ങളെയും നശിപ്പിക്കാൻ തക്ക ശേഷിയുള്ളതാണ് ഉപകരണമെന്നും കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഖത്തറിലെ ജനങ്ങൾക്കായി 'സ്കാലീൻ ഷൈകൊകാൻ' ഉപകരണം അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും കമ്പനി പ്രതിനിധി അറിയിച്ചു.
കാനഡ, മെക്സികോ, ഇന്ത്യ, അമേരിക്ക, നെതർലാൻഡ്്്സ് തുടങ്ങി നിരവധി രാജ്യങ്ങളിലെ ലാബുകളിൽ ഉപകരണത്തിൻെറ സുരക്ഷ പരിശോധന വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. 1000 ചതുരശ്രമീറ്റർ വരെയുള്ള അടച്ചിട്ട ഇടങ്ങളിൽ 15 മിനിറ്റിനകം 99.99 ശതമാനം വൈറസുകളെയും നിർജീവമാക്കാൻ ഉപകരണത്തിനാകുമെന്ന് ഇവിടെനിന്നുള്ള സുരക്ഷ പരിശോധന ഫലങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിസ്തൃതിയുള്ള ഇടങ്ങളിൽ ഒന്നിലധികം ഉപകരണം സ്ഥാപിക്കാനാകും.
യു.എസ്.എഫ്.ഡി.എ അംഗീകാരവും ഉപകരണത്തിന് ലഭിച്ചിട്ടുണ്ട്. ഉപകരണത്തിൻെറ മാർക്കറ്റിങ്ങിനും വിൽപനക്കുമായി ടാബി േട്രഡിങ് കമ്പനിയെ ചുമതലപ്പെടുത്തിയതായി അൽ മാജിദ് മെഡിടെക് അറിയിച്ചു.
നിലവിൽ 20ലധികം രാജ്യങ്ങളിൽ വിജയകരമായി ഉപകരണം പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ഉപകരണം പ്രയോജനപ്പെടുമെന്നും കമ്പനി വ്യക്തമാക്കി. ഓഫിസുകൾ, വീടുകൾ, മാളുകൾ, റസ്റ്റാറൻറുകൾ, തിയറ്ററുകൾ, സർവകലാശാലകൾ, സ്കൂളുകൾ, പ്രാർഥന മുറികൾ, ലേബർ ക്യാമ്പുകൾ, മെട്രാേ സ്റ്റേഷനുകൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഉപകരണം സ്ഥാപിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.