ദോഹ: ഖത്തറിെൻറ ക്രൂയിസ് വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി ഏറ്റവും വലിയ ക്രൂയിസ് കപ്പലുകളിലൊന്നായ എം.എസ്.സി സ്പ്ലെൻഡിഡ ദോഹ തുറമുഖത്ത് നങ്കൂരമിട്ടു. 3700ലധികം യാത്രക്കാരും 1314 ജീവനക്കാരുമടങ്ങുന്ന സഞ്ചാരികളുടെ വലിയൊരു നിര തന്നെയാണ് ഇത്തവണ ദോഹയിലെത്തിയത്.
ഒരു കപ്പലിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എന്ന റെക്കോർഡാണ് സ്പ്ലെൻഡിഡ നേടിയതെന്ന് ഖത്തർ തുറമുഖ അതോറിറ്റിയായ മവാനി ഖത്തർ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ക്രൂയിസ് ടൂറിസത്തിലെ പ്രധാന നാഴികക്കല്ലാണ് എം.എസ്.സി സ്പ്ലെൻഡിഡയുടെ വരവെന്ന് മവാനി പറഞ്ഞു. 2017–2018 ക്രൂയിസ് സീസണിൽ ബുധനാഴ്ച മെയിൻ ഷിഫ്–5ഉം ദോഹ തുറമുഖത്തെത്തിയിരുന്നു. ഭക്ഷ്യ ഉൽപന്നങ്ങൾ, കാർഗോ, കെട്ടിട നിർമ്മാണ സാമഗ്രികൾ തുടങ്ങിയ വസ്തുക്കളുമായി നിരവധി കപ്പലുകളാണ് ഖത്തറിെൻറ ഉത്തര പ്രവേശന കവാടമായ അൽ റുവൈസ് തുറമുഖത്ത് എത്തുന്നത്. വലിയ കയറ്റുമതിയും ഇറക്കുമതിയുമായി കപ്പലുകളുടെ തിരക്കാണ് റുവൈസ് തുറമുഖത്ത് അനുഭവപ്പെടുന്നതെന്നും മവാനി ഖത്തർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.