ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അൽ ശീഹാനിയ മുനിസിപ്പാലിറ്റി പരിധിയിലെ കച്ചവട കേന്ദ്രങ്ങളിൽ ഹെൽത്ത് മോണിറ്ററിംഗ് സെക്ഷെൻറ ശക്തമായ പരിശോധന. പെരുന്നാളിനോടനുബന്ധിച്ച് മധുര, പലഹാര കച്ചവട സ്ഥാപനങ്ങളിലും മാംസ വിൽപന കേന്ദ്രങ്ങളിലുമാണ് പരിശോധന.
1990ലെ എട്ടാം നമ്പർ നിയമപ്രകാരം നിയമലംഘനത്തിന് രണ്ട് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിെൻറ ഭാഗമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.