ഉമ്മൽഖുവൈൻ: ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നെടുമുടി വേണു ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വിജയികളെ പ്രഖ്യാപിച്ചു. മികച്ച ഷോർട്ട്ഫിലിം മുഹമ്മദ് ഫൈസ് (സഹാറ), മികച്ച സംവിധായകൻ ഫ്രാൻസിസ് ഷാജി (ദി ലാസ്റ്റ് പഫ്), തിരക്കഥ ഫ്രാൻസിസ് ഷാജി (ദി ലാസ്റ്റ് പഫ്), നടൻ ബിനേഷ് ബാബു പണിക്കർ (ലൂസർ), നടി അമൃത സുദർശൻ (പള്ളിവാൾ), സിനിമാറ്റോഗ്രഫി ജിബിൻ അഞ്ചെമ്പിൽ (ദി ലാസ്റ്റ് പഫ്), എഡിറ്റർ ജിബിൻ അഞ്ചെമ്പിൽ (ദി ലാസ്റ്റ് പഫ് ), ബാലതാരം അതുൽ ബിനു (മാനി) എന്നിവരെ തിരഞ്ഞെടുത്തു. സിനിമാ സംവിധായകനും എഴുത്തുകാരനുമായ സദാശിവൻ അമ്പലമേട്, അഹമ്മദ് ഷഹീൻ, അനൂപ് കുമ്പനാട് എന്നിവരായിരുന്നു ജഡ്ജിങ് പാനൽ അംഗങ്ങൾ. ഫെസ്റ്റിവൽ ഉദ്ഘാടനം ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് സജാദ് നാട്ടിക നിർവഹിച്ചു.
ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ സ്പോൺസറായ സാദ് പ്രീകാസ്റ്റ് എം.ഡി സിറാജ് സമ്മാനം വിതരണം ചെയ്തു. ജനറൽ സെക്രട്ടറി മുഹമ്മദ് മൊയ്തീൻ, വൈസ് പ്രസിഡൻറ് ഷനോജ് നമ്പ്യാർ, സെക്രട്ടറി രാഗേഷ് വെങ്കിലാട്ട് ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡൻറ് സി.എം. ബഷീർ എന്നിവർ സംബന്ധിച്ചു. ലിറ്റററി വിങ് കോഓഡിനേറ്റർ രാജീവ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.