ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിനുള്ള കാണികളുടെ സഞ്ചാരം എളുപ്പമാക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയങ്ങൾക്കിടയിലെ ഷട്ടിൽ സർവിസ് ബസുകളുടെ പരീക്ഷണയോട്ടത്തിന് തുടക്കം കുറിച്ചു. ബുധനാഴ്ച രാത്രി എട്ടുവരെയായിരുന്നു സ്റ്റേഡിയങ്ങളും വിവിധ മെട്രോ സ്റ്റേഷനുകളും ബന്ധിപ്പിച്ച് ഷട്ടിൽ ബസുകളുടെ ട്രയൽ റൺ നടന്നത്.
അൽ ബെയ്ത് സ്റ്റേഡിയം, അൽ ജനൂബ് സ്റ്റേഡിയം, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം, ലുസൈൽ മെട്രോ ബസ് ഹബ്, അൽ വക്റ മെട്രോ ബസ് സ്റ്റേഷൻ, ഖത്തർ യൂനിവേഴ്സിറ്റി മെട്രോ ബസ് സ്റ്റേഷൻ എന്നീ പോയന്റുകളിൽനിന്നാണ് ഷട്ടിൽ ബസുകൾ ഓടിയത്. ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൽ മെട്രോ സ്റ്റേഷനുകളിൽനിന്ന് വിവിധ സ്റ്റേഡിയങ്ങളിലേക്കും സ്റ്റേഡിയങ്ങളിൽനിന്ന് സ്റ്റേഡിയങ്ങളിലേക്കും കാണികളുടെ യാത്ര എളുപ്പമാക്കുന്നതാണ് ഷട്ടിൽ ബസ് സർവിസുകൾ. ഗ്രൂപ് റൗണ്ടിൽ ഒരു ദിവസം നാല് മത്സരങ്ങൾ വരെ നടക്കുമ്പോൾ ഒന്നിലേറെ സ്റ്റേഡിയങ്ങളിലേക്ക് കാണികളുടെ യാത്രക്ക് ഷട്ടിൽ സർവിസ് പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.