ദോഹ: ഖത്തർ പെേട്രാളിയവും എക്സോൺ മൊബീൽ സിംഗപ്പൂർ ഡിവി ഷനും തമ്മിൽ അഞ്ചു വർഷത്തെ സഹകരണ കരാറിൽ ഒപ്പുവെച്ചു. ഖ ത്തർ പെേട്രാളിയം ഫോർ സെയിൽ ഓഫ് പെേട്രാളിയം പ്രോഡക്ട്സ് കമ്പ നി(ക്യു.പി.എസ്.പി.പി)യും സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സോൺ മൊബീൽ ഏഷ്യാ പസി ഫിക് ലിമിറ്റഡിെൻറ എക്സോൺ മൊബീൽ േട്രഡിങ് ഡിവിഷനുമാണ്(ഇ.എക്സ്.ടി.എ.പി) കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.
കരാർ പ്രകാരം എക്സോൺ മൊബീലിെൻറ സിംഗപ്പൂരിലെ ഇൻറേഗ്രറ്റഡ് മാനുഫാക്ചറിങ് കോംപ്ലക്സിലേക്ക് വർഷം തോറും ആറ് മില്യൻ ബാരൽ ഘന സൾഫർ ക്യു.എസ്.പി.പി നൽകും. 2019 ജൂലൈ മു തലാണ് കരാർ പ്രാബല്യത്തിൽ വന്നിട്ടുള്ളത്. ദീർഘകാലാടിസ്ഥാനത്തിൽ ക്യു.എസ്.പി.പിയുടെ പ്രഥമ കണ്ടൻസേറ്റ് വിൽപന കരാറാണിത്.
നേരിട്ടുള്ള വിൽപന വർധിപ്പിക്കുന്നതിന് ക്യു.എസ്.പി.പി കൂടുതൽ ശ്രമം നടത്തും. ഖത്തർ പെേട്രാളിയത്തെ സംബന്ധിച്ച് ഇത് മറ്റൊരു നാഴികക്കല്ലാണെന്നും ഏഷ്യയിലെ ഏറ്റവും മികച്ച ഉപ ഭോക്താക്കളുമായാണ് കരാർ ഒപ്പുവെച്ചിരിക്കുന്നതെന്നും ക്യു.പി പ്രസിഡൻറും ഖത്തർ ഉൗർജ സഹമന്ത്രിയുമായ സഅദ് ശെരീദ അൽ കഅ്ബി പറഞ്ഞു. ക്യു.പിയുടെ പ്രധാന പങ്കാളികളായ എക്സോൺ മൊബീലുമായുള്ള പങ്കാളിത്തവും സഹകരണവും ഖത്തറിൽ മാത്രമൊതുങ്ങുന്നതല്ലെന്നും ആഗോളവ്യാപകമായി ഇതു പ്രകടമാണെന്നും വ്യക്തമാക്കിയ അൽ കഅ്ബി, ഖത്തർ പെേട്രാളിയത്തെ സംബന്ധിച്ച് സിംഗപ്പൂർ സുപ്രധാന മാർക്കറ്റാണെന്നും എക്സോൺ മൊബീലിെൻറ ഏറ്റവും വലിയ റിഫൈനറിയും പെേട്രാ കെമിക്കൽ കോംപ്ലക്സും അവിടെയാണെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.