ഡോ. ​ഖാ​ദ​ർ മ​ങ്ങാ​ട്ടി​ന് ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ

പ്ര​സി​ഡ​ന്റ് ഷ​മീ​ർ വ​ലി​യ വീ​ട്ടി​ൽ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

നൈ​പു​ണ്യ വി​ക​സ​നം; അ​ടി​സ്ഥാ​ന​മാ​ക്കി​യ വി​ദ്യാ​ഭ്യാ​സം വേ​ണം -ഡോ. ​ഖാ​ദ​ർ മ​ങ്ങാ​ട്ട്

ദോ​ഹ: ഇ​ന്ത്യ​യി​ൽ നൈ​പു​ണ്യ വി​ക​സ​നം അ​ടി​സ്ഥാ​ന​മാ​ക്കി​യ വി​ദ്യാ​ഭ്യാ​സം വ്യാ​പ​ക​മാ​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റും പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യ ഡോ. ​ഖാ​ദ​ർ മ​ങ്ങാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന്റെ പ്ര​തി​മാ​സ ‘എ​ക്സ്പെ​ർ​ട്ട് ടോ​ക്ക്’ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ന്റെ അ​ല​കും പി​ടി​യും മാ​റ്റി മ​ത്സ​രാ​ധി​ഷ്ഠി​ത​മാ​ക്ക​ണ​മെ​ന്ന​ത് കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണെ​ങ്കി​ലും പൂ​ച്ച​ക്കാ​ര് മ​ണി കെ​ട്ടും എ​ന്ന ചോ​ദ്യ​ത്തി​ൽ നി​ന്ന് അ​തൊ​ട്ടും മു​ന്നോ​ട്ടു​പോ​യി​ട്ടി​ല്ല. ആ​ദ്യം കേ​ൾ​ക്കു​ക, പി​ന്നീ​ട് സം​സാ​രി​ക്കു​ക, തു​ട​ർ​ന്ന് വാ​യി​ക്കു​ക, ഒ​ടു​വി​ൽ എ​ഴു​തു​ക എ​ന്ന​താ​ണ് സ്വാ​ഭാ​വി​ക​മാ​യ ഭാ​ഷാ പ​ഠ​ന രീ​തി. കൊ​ച്ചു കു​ട്ടി​ക​ൾ മാ​തൃ​ഭാ​ഷ സ്വാ​യ​ത്ത​മാ​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. എ​ന്നാ​ൽ, ആ​ദ്യം എ​ഴു​തി​യും പി​ന്നീ​ട് വാ​യി​ച്ചും പു​തി​യൊ​രു ഭാ​ഷ പ​ഠി​പ്പി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് ന​മ്മു​ടെ നാ​ട്ടി​ലെ ഭാ​ഷാ പ​ഠ​നം പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് -അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഷ​മീ​ർ വ​ലി​യ വീ​ട്ടി​ൽ പ​രി​പാ​ടി​യി​ൽ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ നാ​സ​ർ കെ.​ടി, അ​ഹ​മ്മ​ദ് മു​സ്ത​ഫ, അ​ലി ചാ​ലി​ക്ക​ര എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ചു. ഡോ. ​ഖാ​ദ​ർ മ​ങ്ങാ​ട്ടി​നും മീ​ഡി​യ വ​ൺ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​ച്ചീ​വ്‌​മെ​ന്റ് അ​വാ​ർ​ഡ് നേ​ടി​യ അ​മീ​ർ ഷാ​ജി​ക്കു​മു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ഷ​മീ​ർ വ​ലി​യ വീ​ട്ടി​ൽ സ​മ്മാ​നി​ച്ചു. വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ദ​സ്യ​രു​ടെ ഏ​താ​നും ചോ​ദ്യ​ങ്ങ​ൾ​ക്ക് ഡോ. ​ഖാ​ദ​ർ മ​ങ്ങാ​ട്ട് മ​റു​പ​ടി പ​റ​ഞ്ഞു.

Tags:    
News Summary - skill development; Basic education is needed -Dr. Khader Mangat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.