ദോഹ: സാമൂഹിക സേവനവും സംഘടിതമായുള്ള പ്രവർത്തനങ്ങളും മനുഷ്യജീവിതത്തെ അർഥപൂർണമാക്കുന്നതായും മനുഷ്യമനസ്സിന്റെ വിശപ്പ് തീർക്കുന്നത് നന്മയുള്ള പ്രവർത്തനങ്ങളാണെന്നും സഫ്വാൻ തങ്ങൾ ഏഴിമല പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ഖത്തർ കാസർകോട് ജില്ല കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല കൗൺസിൽ യോഗത്തിൽ മുഹമ്മദ് ദാരിമി ആധ്യക്ഷത വഹിച്ചു. റഫീഖ് മാങ്ങാട് സ്വാഗതം പറഞ്ഞു. 2022-24 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: ഹാരിസ് എരിയാൽ, വൈസ് പ്രസിഡന്റുമാർ. മൊയ്തീൻ ബേക്കൽ, നിസാമുദ്ദീൻ ഹുദവി, അൻവർ കാഞ്ഞങ്ങാട്, ആബിദ് ഉദിനൂർ
ജനറൽ സെക്രട്ടറി: റഫീഖ് റഹ്മാനി. ജോയന്റ് സെക്രട്ടറി അബ്ദുറഹ്മാൻ എരിയാൽ, അഫ്സൽ കലനാട്, മുസ്തഫ തെക്കേക്കാട്, മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്. ട്രഷറർ: സലാം ഹബീബി.
ഓർഗനൈസിങ് സ്കോർട്ടറി: അൻവർ അഞ്ജിലത്ത്. വർക്കിങ് സെക്രട്ടറി: ആസിഫ് ചേരൂർ. യോഗത്തിൽ ഖത്തർ നാഷനൽ സെക്രട്ടറി ഫസലുസാദത്ത് നിസാമി, റഫീഖ് മാങ്ങാട്, മഹമ്മദ് ദാരിമി, മുഹമ്മദ് ബായാർ, കെ.എസ്. മുഹമ്മദ്കുഞ്ഞി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.