ദോഹ: തദ്ദേശീയ ഫാമുകളിലും കൃഷിയിടങ്ങളിലും വിളവെടുത്ത പഴങ്ങളും പച്ചക്കറികളും മുതൽ നാടൻ തേൻ വരെയുള്ള വിഭവങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനുള്ള വിപണിയൊരുക്കി മുൻസിപ്പാലിറ്റി മന്ത്രാലയം. മന്ത്രാലയവും സൂഖ് വാഖിഫും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശനമേളക്ക് അൽ അഹമ്മദ് സ്ക്വയറിൽ തുടക്കമായി. മാർച്ച് 1 വരെ നീണ്ടുനിൽക്കും.
70 ഓളം പവിലിയൻ ഉണ്ട്. കർഷകർക്കും, ഉപഭോക്താക്കൾക്കും ഏറ്റവും ഹൃദ്യമായ വിപണി അനുഭവം ഒരുക്കുകയാണ് വിപണന മേളകൊണ്ട് ലക്ഷ്യമിടുന്നതെന്ന് സൂഖ് വഖിഫ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ സലിം പറഞ്ഞു. ന്യായമായ വിലയിൽ മികച്ച ഗുണമേന്മയുള്ള പഴം, പച്ചക്കറികൾ, തേൻ എന്നിവ സ്വന്തമാക്കാൻ കഴിയും. ഖത്തർ പൗരന്മാർക്കും, റെസിഡൻസിനും വിവിധ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്കും രാജ്യത്തെ പ്രാദേശിക വിപണി തുറന്നുനൽകുന്നതാണ് മേള.
മാർച്ച് ഒന്നു വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ ശനി മുതൽ ബുധൻ വരെ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതു വരെയും വ്യാഴം വെള്ളി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയും പ്രവേശനം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.