ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഒരുക്കിയ ​‘സ്പെക്ട്രം 2K22’ എക്സിബിഷനിൽനിന്ന്

എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ​‘സ്പെക്ട്രം 2K22’ എക്സിബിഷൻ

ദോഹ: വിദ്യാർഥികളിൽ ശാസ്ത്രീയാവബോധം വളർത്താനും സർഗാത്മകത പ്രചോദിപ്പിക്കാനുമായി ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ​‘സ്പെക്ട്രം 2K22’ എന്ന പേരിൽ സയൻസ്-മാത്തമാറ്റിക്സ്-ആർട്സ് എക്സിബിഷൻ സംഘടിപ്പിച്ചു.

രണ്ടു കാറ്റഗറികളിലായായിരുന്നു എക്സിബിഷൻ. അഞ്ചും ആറും ക്ലാസിലെ കുട്ടികളെ കാറ്റഗറി ഒന്നിൽ ഉൾപ്പെടുത്തിയപ്പോൾ കാറ്റഗറി രണ്ടിൽ ഏഴും എട്ടും ക്ലാസിലെ കുട്ടികളാണ് അണിനിരന്നത്. ജൂനിയർ സെക്ഷനിലെ കുട്ടികളും പ്രദർശനത്തിൽ പങ്കാളികളായി. എം.ഇ.എസ് ഗവേണിങ് ബോഡി പ്രസിഡന്റ് കെ. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി അഹ്മദ് ഇഷാം, കോ കരിക്കുലർ ആൻഡ് കൾചറൽ ആക്ടിവിറ്റീസ് ഡയറക്ടർ എം.സി. മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ എന്നിവർ സന്നിഹിതരായിരുന്നു. അധ്യാപകരായ വൈ.ഐ. ഷഹനാസ്, മഞ്ജു മൻഷാദ്, ഫെബിൻ ഷാഹിദ്, വി.കെ. ജസീല, എം.ജെ. സരിത എന്നിവരായിരുന്നു എക്സിബിഷ​ന്റെ കോഓഡിനേറ്റർമാർ. 

Tags:    
News Summary - ``Spectrum 2K22'' exhibition at MES Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.