ദോഹ: റീഡേഴ്സ് ആർ ലീഡേഴ്സ് വാട്സ്ആപ് കൂട്ടായ്മ പ്രസംഗ പരിശീലനം സംഘടിപ്പിച്ചു. ‘എങ്ങനെ ഒരു നല്ല പ്രസംഗകനാകാം’വിഷയത്തിൽ നടന്ന വർക്ഷോപ്പിന് അബ്ദുറഷീദ് കുട്ടമ്പൂർ നേതൃത്വം നൽകി. പ്രസംഗകല വരുംതലമുറക്ക് പഠനമേഖലയിലും സാമൂഹികരംഗത്തും ഉൾക്കാഴ്ച നൽകുമെന്നും സാംസ്കാരിക ദിശാബോധം സൃഷ്ടിക്കാൻ പ്രഭാഷണകലയിലെ വൈദഗ്ധ്യം ഭാവിയിൽ അനിവാര്യമാണെന്നും സ്കൂൾ പഠനതലം കുട്ടികൾക്ക് പകർന്നുകൊടുക്കണമെന്നും വർക്ക്ഷോപ്പ് അഭിപ്രായപ്പെട്ടു. സി.പി. ശംസീർ, അൻവർഷാ, മുഹമ്മദ് സുബിൻ, ഷംനാദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.