ദോഹ: 2022ലെ ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറുമായി ബന്ധപ്പെട്ട സുസ്ഥിരതാ പുരോഗതി റിപ്പോർട്ട് ഫിഫ പുറത്തുവിട്ടു. ലോകകപ്പുമായി ബന്ധപ്പെട്ട് ഫിഫ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഫിഫ വേൾഡ് കപ്പ് ഖത്തർ എൽ.എൽ.സി എന്നിവരുടെ പ്രവർത്തന പുരോഗതിയാണ് റിപ്പോർട്ടിെൻറ ഉള്ളടക്കം. മനുഷ്യാവകാശം, പരിസ്ഥിതിസംരക്ഷണം, വൈവിധ്യവത്കരണം എന്നിവയുൾപ്പെടെയുള്ള അഞ്ചു സുസ്ഥിരതാ ഘടകങ്ങളിലൂന്നിയാണ് റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്നത്.
ലോകകപ്പ് പോലെയുള്ള കായിക ഇവൻറുകളിൽ സുസ്ഥിരതയുടെ പ്രാധാന്യം വളരെ പ്രധാനപ്പെട്ടതാണെന്നും ഫിഫ ലോകകപ്പിെൻറ തയാറെടുപ്പുകളിലെ സംയുക്ത പങ്കാളിത്തത്തിെൻറ പ്രതിബദ്ധതയാണ് ഇതെന്നും റിപ്പോർട്ട് പ്രകാശനംചെയ്ത് ഫിഫ സുസ്ഥിരതാ-പരിസ്ഥിതി വിഭാഗം മേധാവി ഫെഡറികോ അഡേസി പറഞ്ഞു.
അൽ ജനൂബ് സ്റ്റേഡിയം നിർമാണത്തിലൂടെ മുന്നോട്ടുവെച്ച സുസ്ഥിരതാ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സ്റ്റേഡിയത്തിനായെന്നും സ്റ്റേഡിയം പൂർണാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പ്രവർത്തനങ്ങൾക്കായി സുസ്ഥിരതാ ബിൽഡിങ് അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ആദ്യ ഓഫിസ് ടവറെന്ന ഖ്യാതി ദോഹയിലെ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022െൻറ ആസ്ഥാനത്തിനാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദോഹ മെേട്രാ പ്രവർത്തനമാരംഭിച്ചതോടെ റോഡ് ഗതാഗതം സുഗമമായിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിൽ മെട്രോ മുഖ്യ പങ്കുവഹിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കാർബൺ രഹിത ലോകകപ്പിലേക്കുള്ള തയാറെടുപ്പുകൾ, മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങൾ, സുരക്ഷാ പരിശീലനം എന്നിവയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.ഫിഫ നിർദേശങ്ങൾക്കനുസൃതമായി ഏറ്റവും മികച്ച ലോകകപ്പ് സംഘടിപ്പിക്കാൻ ഖത്തറിനാകുമെന്ന് തെളിയിക്കുന്നതാണ് റിപ്പോർട്ടെന്ന് സുപ്രീം കമ്മിറ്റി വക്താവ് മുഹമ്മദ് ഖുതുബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.