തെരുവുകളും ചുവരുംനിറങ്ങളിൽ ചാലിച്ച് 'ജിദാരി ആർട്ട്'

ദോഹ: മൻസൂറ മെട്രോ സ്റ്റേഷൻ കടന്നുപോകുമ്പോൾ അരികിലായി നിറങ്ങളും ചിത്രങ്ങളുമായി അലങ്കരിച്ച ഇന്ത്യൻ ട്രക്ക് കണ്ട് അതിശയപ്പെടേണ്ട. ഇന്ത്യൻ നിരത്തുകളിൽ കണ്ണഞ്ചിപ്പിക്കുന്ന പെയിന്റിങ്ങുകളും വരകളുമായി നിറഞ്ഞോടുന്ന ട്രക്കുകളെ പബ്ലിക് ആർട് പ്രോഗ്രാമിന്റെ ഭാഗമായി ഇവിടെയെത്തിക്കുകയാണ് ഖത്തർ മ്യൂസിയംസ്. കഴിഞ്ഞ ദിവസം ആരംഭിച്ച ജിദാരി ആർട്ടിന്റെ ഭാഗമായാണ് വിവിധ ചുമർ ചിത്രങ്ങൾക്കും പ്രദർശനങ്ങൾക്കുമൊപ്പം 'ഓൾ ഇന്ത്യ പെർമിറ്റ്' വിഭാഗത്തിൽ ഇന്ത്യൻ ട്രക്കുമെത്തുന്നത്.

ദോഹയുടെ വിവിധ ഭാഗങ്ങളിലെ കൂറ്റൻ ചുവരുകൾക്ക് നിറം പകരുന്നതാണ് ഖത്തർ മ്യൂസിയത്തിന്റെ ജിദാരി ആർട്ട് സംരംഭം.തെരുവ് കലകളിലൂടെയും ചുവർ ചിത്രങ്ങളിലൂടെയും ചുവരുകൾക്ക് ജീവൻ നൽകുന്നതിനായി ഖത്തർ മ്യൂസിയം ആരംഭിച്ച വാർഷിക പബ്ലിക് ആർട്ട് േപ്രാഗ്രാമാണ് ജിദാരി ആർട്ട്. ഫൂൽ പാട്ടി, ഓൾ ഇന്ത്യാ പെർമിറ്റ്, ഹിൽട്ടൻ സൽവാ ബീച്ച് റിസോർട്സ് ആൻഡ് വില്ലാസ് എന്നിവരുമായി സഹകരിച്ച് ഖത്തറിലെ പൊതുസ്ഥലങ്ങളും റോഡുകളും സൗന്ദര്യവത്കരിക്കുന്നതിനുള്ള മേൽനോട്ട സമിതി, അശ്ഗാൽ, വഖൂദ് എന്നിവരുമായി സഹകരിച്ചാണ് ജിദാരി ആർട്ടിന്റെ പുതിയ പതിപ്പ് തയാറാക്കുന്നത്.

ഇന്ത്യയിൽനിന്നുള്ള ഓൾ ഇന്ത്യ പെർമിറ്റും പാകിസ്താനിൽനിന്നുള്ള ഫൂൽ പാട്ടിയുമാണ് സോഷ്യൽ പ്രോജക്ടുകൾ. അതത് രാജ്യങ്ങളിൽ ഏറ്റവും ജനകീയമായ ട്രക്കുകളുടെ അലങ്കാരങ്ങളെ ആഘോഷിക്കുകയാണ് ഇതിലൂടെ. അശ്ഗാലിെൻറയും ജോട്ടന്റെയും സഹകരണത്തോടെ മൻസൂറയിലെ മെേട്രാ സ്റ്റേഷന് പുറത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഒപ്പം വിവിധ കേന്ദ്രങ്ങളിൽ ചുമരുകളും മനോഹരമായ ചിത്രങ്ങളാൽ അലങ്കരിക്കപ്പെടും.

ദോഹയിലുടനീളം പുതിയ വിനോദസഞ്ചാര ആകർഷണങ്ങൾ രൂപപ്പെടുത്തുകയാണ് ജിദാരി ആർട്ടിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ഖത്തർ മ്യൂസിയം പബ്ലിക് ആർട്ട് ഡയറക്ടർ അബ്ദുറഹ്മാൻ അഹ്മദ് അൽ ഇസ്ഹാഖ് പറഞ്ഞു.

Tags:    
News Summary - Streets and walls painted with 'Jidari Art'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.