ദോഹ: കോവിഡ് ഭീഷണി ഉയർത്തിയ കഴിഞ്ഞ ഒരുവർഷത്തിനിടെ ഖത്തറിലെ ആകെ ജനസംഖ്യയിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി പഠനം.
പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട കണക്കിലാണ് 2020 ജൂണിൽ നിന്നും, 2021 ജൂണിലെ ജനസംഖ്യ കണക്കിൽ കാര്യമായ കുറവ് രേപ്പെടുത്തിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവാസികളുടെ മടക്കവും തൊഴിൽ നഷ്ടവും കുടുംബങ്ങളുടെ മടക്കവുമെല്ലാം ജനസംഖ്യയിലെ കുറവിന് ആധാരമായി.
കഴിഞ്ഞവർഷം ജൂണിൽ 27.9 ലക്ഷമായിരുന്നു സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള ജനസംഖ്യയെങ്കിൽ, 2021 മേയിലെ രേഖകൾ പ്രകാരം 26.3 ലക്ഷമായി കുറഞ്ഞു. ജൂണിൽ വേനലവധി തുടങ്ങിയതോടെ കൂടുതൽ പോരാണ് നാടുകളിലേക്ക് മടങ്ങിയത്.
കഴിഞ്ഞമാസത്തെ കണക്കുപ്രകാരം 25.04 ലക്ഷമായി കുറഞ്ഞു. ആകെ ജനസംഖ്യയിൽ 18.25 ലക്ഷം പുരുഷന്മാരും 6.79 ലക്ഷം സ്ത്രീകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.