ദോഹ: വിദേശരാജ്യങ്ങളിൽ ഉന്നത പഠനങ്ങൾക്കുള്ള സ്കോളര്‍ഷിപ് വാഗ്ദാനങ്ങളില്‍ കുടുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. വിദേശത്ത് പഠനം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴിയുള്ള ഇത്തരം വാഗ്ദാനങ്ങളില്‍ മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെ നൽകിയ മുന്നറിയിപ്പിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ പദ്ധതി എന്ന രീതിയില്‍ തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാര്‍ഥികളെ വഞ്ചിക്കുന്നത്. ഇത്തരം തട്ടിപ്പുകളിൽ നിന്നും അകലം പാലിക്കണമെന്നും പൗരന്മാരോടും താമസക്കാരോടുമായി മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.