ദോഹ: ഖത്തറെന്ന കൊച്ചുരാജ്യത്തിെൻറ ഉയർച്ചക്കൊപ്പം തെൻറയും കുടുംബത്തിെൻറയും ജീവിതം, ഉയർന്ന സംതൃപ്തി, ഈ രാജ്യത്തിനും നാട്ടുകാർക്കും ഭരണാധികാരികൾക്കും എന്നും നല്ലതുമാത്രം വരുത്തണേ എന്ന പ്രാർഥന... 42 വർഷത്തെ പ്രവാസത്തിനുശേഷം പൂർണതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങുകയാണ് തലശ്ശേരി സ്വദേശിയായ സുലൈമാൻ ഒല്ലാച്ചേരി. നാട്ടുകാർ ഇദ്ദേഹത്തെ സുലു ഒല്ലാച്ചേരി എന്ന് സ്നേഹത്തോടെ വിളിക്കും.
കണ്ണൂർ തലശ്ശേരിക്കാരനായ സുലൈമാൻ 1978ലാണ് ഖത്തറിലെത്തുന്നത്. '85ൽ കുടുംബവും ദോഹയിലെത്തി. ദോഹയിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ജോലിയിൽ പ്രവേശിക്കാനായി. ഗൾഫിലുടനീളമുള്ള ഭക്ഷ്യവിതരണ കമ്പനിയായ സ്പൈനീസ് ലിമിറ്റഡിെൻറ ഖത്തറിലെ ശാഖയായ അലി ബിൻ അലി ആൻഡ് പാർട്ണേഴ്സിൽ സെക്രട്ടറിയായാണ് ജോലിക്ക് കയറിയത്. പിന്നീട് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡിവിഷനിലേക്ക് മാറി. ശേഷം 'ഫ്രണ്ട്ലി ഫുഡ് ഖത്തർ' എന്ന രാജ്യത്തെ അറിയപ്പെടുന്ന ഭക്ഷ്യവിതരണ കമ്പനിയിലേക്ക് മാറി. അവിടെനിന്ന് മിഡിൽ ട്രേഡ് മാനേജറായി ജോലി ചെയ്യുേമ്പാഴാണ് വിരമിക്കുന്നത്.
സമൂഹത്തിെൻറ വിവിധ തുറകളിൽ നിന്നുള്ളവരുമായി സൗഹൃദം കാത്തുസൂക്ഷിക്കാനായത് വലിയനേട്ടം. തലശ്ശേരി വെൽഫെയർ അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ്. നാട്ടിലെ വിവിധ സേവനപ്രവർത്തനങ്ങൾക്കായി ധനസമാഹരണത്തിനും മറ്റും സജീവമായി ഇടപെട്ടു. ഖത്തർ നാഷനൽ മ്യൂസിയത്തിെൻറ ഉദ്ഘാടനത്തിന് സർക്കാറിെൻറ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാൻ സാധിച്ചത് വലിയ ബഹുമതിയായി കണക്കാക്കുന്നു. കുടുംബസമേതമാണ് ഖത്തറിൽ താമസിച്ചുവന്നത്. നിലവിൽ തലശ്ശേരി കതിരൂർ വേറ്റുമ്മലിലാണ് താമസം. ഭാര്യ: നസീമ. മക്കൾ: ലീന സുലൈമാൻ, മൂന സുലൈമാൻ, അനീസ് സുലൈമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.