അമിരി ദിവാനിൽ ചേർന്ന സാമ്പത്തിക-നിക്ഷേപ കാര്യ സുപ്രീം കൗൺസിൽ യോഗത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അധ്യക്ഷത വഹിക്കുന്നു

അമീർ അധ്യക്ഷനായി; സുപ്രീം കൗൺസിൽ യോഗം ചേർന്നു

ദോഹ: സാമ്പത്തിക-നിക്ഷേപ കാര്യങ്ങളിൽ രാജ്യത്തെ പരമോന്നത സമിതിയായ സുപ്രീം കൗൺസിലിന്റെ ഈ വർഷത്തെ രണ്ടാമത്തെ യോഗം ചെയർമാൻ കൂടിയായ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്നു. അമിരി ദിവാനിലായിരുന്നു പ്രധാനമന്ത്രി, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ നേതൃത്വത്തിൽ യോഗം നടന്നത്. ഡെപ്യൂട്ടി അമീറും സുപ്രീം കൗൺസിൽ ​ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, വിവിധ വകുപ്പ് മന്ത്രിമാർ എന്നിവരും പ​ങ്കെടുത്തു.

കഴിഞ്ഞ ജനുവരിയിൽ ചേർന്ന സുപ്രീം കൗൺസിലിന്റെ ഈ വർഷത്തെ ആദ്യ യോഗത്തിലെ തീരുമാനങ്ങളും, അവയുടെ പുരോഗതിയും യോഗം വിലയിരുത്തി. സാമ്പത്തിക, നിക്ഷേപ മേഖലയിൽ രാജ്യത്തിന്റെ പുതിയ പദ്ധതികൾ അവലോകനം ചെയ്യുകയും, ആവശ്യമായ തീരുമാനങ്ങളെടുക്കുകയും ചെയ്തു. ഖത്തർ എനർജിക്കു കീഴിൽ സ്വകാര്യമേഖലക്ക് നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്ന ‘തൗതീൻ’ പദ്ധതിയുടെ പ്രവർത്തനങ്ങൾ യോഗം വിശകലനം ചെയ്തു. ഇ​തോടൊപ്പം, തദ്ദേശീയ ഉൽപന്ന വികസനങ്ങളെ പിന്തുണക്കുന്ന ധനമന്ത്രാലയത്തിന്റെ നയങ്ങളും വിശകലനം ചെയ്തു. 

Tags:    
News Summary - Supreme Council meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.