നാസർ അൽ ഖുലൈഫി 

ലോകകപ്പ് ഫുട്ബാൾ സംേപ്രഷണാവകാശ അഴിമതി: നാസർ ഖുലൈഫിയെ സ്വിസ്​ കോടതി കുറ്റമുക്തനാക്കി

ദോഹ: 2026ലെയും 2030ലെയും ലോകകപ്പ് ഫുട്ബാൾ ടെലിവിഷൻ സംേപ്രഷണാവകാശം സംബന്ധിച്ച അഴിമതിക്കേസിൽ ബീൻ മീഡിയ ഗ്രൂപ് ചെയർമാൻ നാസർ അൽ ഖുലൈഫി കുറ്റമുക്തൻ. സ്വിസ്​ കോടതിയാണ് അൽ ഖുലൈഫിയെ കുറ്റമുക്തനായി പ്രഖ്യാപിച്ചത്.നാല് വർഷമായി നിരന്തരമായി തനിക്കെതിരെ നടത്തിയിരുന്ന കാമ്പയിന് പരിസമാപ്തിയായിരിക്കുകയാണെന്ന് സ്വിസ്​ കോടതി വിധിയോട് അൽ ഖുലൈഫി പ്രതികരിച്ചു.

സത്യങ്ങളെയും കോടതി വിധികളെയും അവഗണിച്ചുകൊണ്ടാണ് തനിക്കെതിരായ വേട്ടയെന്നും അവസാനം പൂർണമായും കുറ്റമുക്തനാക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നാല് വർഷമായി തുടരുന്ന അടിസ്​ഥാനരഹിതമായ ആരോപണങ്ങൾക്കാണ് വിരാമം കുറിച്ചിരിക്കുന്നത്.നിയമത്തിലും നിയമനടപടികളിലുമുള്ള എൻെറ വിശ്വാസം വർധിപ്പിക്കാൻ ഇത് തുണയാകും. ഇന്നത്തെ വിധി പൂർണമായും അനുകൂലമായിരിക്കുകയാണ്. എനിക്കെതിരായ എല്ലാ ആരോപണങ്ങൾക്കെതിരെയും എെൻറ പദവിയെ കളങ്കപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങൾക്കുമുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും ബീൻ മീഡിയ ഗ്രൂപ് ചെയർമാൻ വ്യക്തമാക്കി.ഭാവിയിൽ കൂടുതൽ മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ വിധി പ്രചോദനമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.