ടോക്യോ ഒളിമ്പിക്​സ്​ റോവിങ്ങിൽ മത്സരിക്കുന്ന ഖത്തറിൻെറ തലാ അബുബാറ

മെഡൽ മോഹമാണ്​ തലാ

ദോഹ: ടോക്യോ ഒളിമ്പിക്​സ്​ ഖത്തറിൻെറ പ്രതീക്ഷകൾക്കൊപ്പം തുഴ പിടിക്കുകയാണ്​ തലാ അബുബാറ.വനിതാ റോവിങ്​ സിംഗ്​ൾസ്​ സ്​കൾസ്​ സെമി ഫൈനലിൽ ഉജ്വല പ്രകടനം കാഴ്​ചവെച്ച തലാ അബുബാറ ഒന്നാം സ്​ഥാനത്തെത്തിയാണ്​ ഫൈനലിലേക്ക്​ യോഗ്യത നേടിയത്​.

നേരത്തെ ഹീറ്റ്​സിലും റെപാഷെ റൗണ്ടിലും നിറം മങ്ങിയ താരം മികച്ച പ്രകടനത്തോടെ സെമിയിൽ ഒന്നാമതെത്തി. ആറു കാറ്റഗറിയിലായി നടക്കുന്ന ഫൈനൽ ജുലൈ 30ന്​ നടക്കും.

ബീച്ച്​ വോളിബാളിൽ മത്സരിച്ച ഖത്തറിൻെറ ഷെരിഫ്​ യൂനുസ്​ സാംബ-അഹമ്മദ്​ തിജാൻ സഖ്യവും ആദ്യ കളിയിൽ ജയം നേടി. പൂൾ 'സി'യിലെ ആദ്യ മത്സരത്തിൽ സ്വിറ്റ്​സർലൻഡ്​ ടീമിനെ 2-0ത്തിനാണ്​ തോൽപിച്ചത്​. പൂളിൽ നിന്നും ആദ്യ രണ്ട്​ സ്​ഥാനക്കാർ പ്രീക്വാർട്ടറിൽ ഇടം നേടും.അതേസമയം, ജുഡോയിൽ അയൂബ്​ അൽ ഇദിരിസ്​ ആദ്യറൗണ്ടിൽ ബെലാറുസ്​ താരത്തിനു മുന്നിൽ തോൽവി വഴങ്ങി. 

Tags:    
News Summary - Tala is the desire for a medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.