ടോപ്പേഴ്സ് ടോക് സെഷൻ കണ്ണു ബക്കർ നിയന്ത്രിക്കുന്നു
ദോഹ: ഖത്തറിൽ പഠിച്ചുവളർന്ന് രാജ്യത്തിന്റെ അഭിമാനമായ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസിന്റെ പൈലറ്റായി മാറിയ അൻസാഫ് ചിറക്കലിന്റെ സെഷൻ ആദ്യദിനത്തിൽ ശ്രദ്ധേയമായി മാറി. മലപ്പുറം തിരൂർ സ്വദേശിയായ അൻസാഫ് തന്റെ സ്വപ്നങ്ങൾക്കു പിന്നാലെ സഞ്ചരിച്ച് ആകാശച്ചിറകിൽ പറന്നുള്ള യാത്ര വിവരിച്ചപ്പോൾ സദസ്സിൽ വിദ്യാർഥികളും അവർക്കൊപ്പം കഥകേട്ടു.
സ്പെയിനിലെ മഡ്രിഡിലും അമേരിക്കയിലും ലണ്ടനിലുമായി പഠനവും പരിശീലനവും പൂർത്തിയാക്കി, ഒടുവിൽ കുഞ്ഞുനാളിൽ സ്വപ്നംകണ്ട ഖത്തർ എയർവേസിന്റെ കോക്പിറ്റിൽ വൈമാനികനായി മാറിയ സഞ്ചാരമായിരുന്നു അൻസാഫ് വിശദീകരിച്ചത്. സദസ്സിൽ നിന്നുള്ള വിദ്യാർഥികളുടെ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ടോപ്പേഴ്സ് ടോക് എന്ന പേരിൽ ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള പ്രതിഭകളുടെ സെഷനും ആകർഷകമായി. ഉമ്മു അയ്മൻ (എം.ഇ.എസ് അബുഹമൂർ), െബ്ലയ്സ് മരിയ ലിജോസ് (ഒലീവ് സ്കൂൾ), മുഹമ്മദ് അബ്ദർ (ഭവൻസ് സ്കൂൾ), ജൊഹാൻ ചെറിയാൻ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), അലി അൻസാരി (എം.ഇ.എസ്), നഫ്വ മുഹമ്മദ് ഇസ്മായിൽ (എം.ഇ.എസ്), അരുന്ധതി ഗോപീകൃഷ്ണൻ (എം.ഇ.എസ്), ആഷിഖുർറഹ്മാൻ (ബംഗ്ലാദേശ് എം.എച്ച്.എം സ്കൂൾ), നുസ്റത് ജഹാൻ നുറിൻ, ഷാഫിഅ ബിൻത് അവാൽ, താസിക ജന്നത് എന്നീ വിദ്യാർഥികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. അൽ റവാബി ഗ്രൂപ് ജനറൽ മാനേജറും പ്രമുഖ മാനേജ്മെൻറ്-വിദ്യാഭ്യാസ വിദഗ്ധനുമായ കണ്ണു ബക്കർ സെഷൻ നിയന്ത്രിച്ചു
1.വെള്ളിയാഴ്ച രാത്രി നടന്ന ‘ദി വേ ടു ദി സ്റ്റാർസ്’ സെഷനിൽ എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് സംസാരിക്കുന്നു. 2.എജുകഫെയിലെ രക്ഷിതാക്കളുടെ സെഷനിൽ ആരതി രാജരത്നം സംസാരിക്കുന്നു
എയ്ഗൺ മാനേജിങ് ഡയറക്ടർ കെ. രജീഷ് സംസാരിക്കുന്നു
‘പ്രവേശനപരീക്ഷയിൽ സി.ബി.എസ്.ഇ വിദ്യാർഥികൾ മികവ് കാട്ടുന്നു’
ദോഹ: ഇന്ത്യയിലെ ഉന്നതകലാലയങ്ങളിലെ പ്രവേശന പരീക്ഷകളിലേക്ക് സി.ബി.എസ്.ഇ വിദ്യാർഥികളുടെ മികച്ച സാധ്യതകൾ വിശദീകരിച്ച് എയ്ഗൺ മാനേജിങ് ഡയറക്ടർ കെ. രജീഷിന്റെ സെഷൻ ശ്രദ്ധേയമായി. ഗൾഫ് മാധ്യമം എജുകഫെ ഉദ്ഘാടനത്തിനു പിന്നാലെയായിരുന്നു വിവിധ പ്രവേശന പരീക്ഷകളും അവയിൽ ഇന്ത്യയിലെയും ഗൾഫിലെയും സി.ബി.എസ്.ഇ വിദ്യാർഥികളുടെ പ്രകടനവും കണക്കുകൾ സഹിതം അദ്ദേഹം വിശദീകരിച്ചത്.
നീറ്റ്, കീം, കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി), ജെ.ഇ.ഇ എന്നീ പ്രധാന പ്രവേശനപരീക്ഷകളെ നേരിടുമ്പോൾ കൂടുതൽ മാർക്ക് സ്കോർ ചെയ്യാനും, തുടർപഠനത്തിൽ തിളങ്ങാനും കഴിയും. കേരളത്തിൽനിന്നു നീറ്റ് പരീക്ഷ വിജയിക്കുന്നവരിൽ 66 ശതമാനവും സി.ബി.എസ്.ഇയിലാണ്. സംസ്ഥാന സിലബസിൽ നിന്നുള്ളവരുടെ എണ്ണം 30 ശതമാനവും. കീമിൽ ഇത് 56ഉം 44ഉം ആകുന്നു. ജെ.ഇ.ഇ മെയിനിൽ ഇത് 75ഉം 21ഉം ആയി കുറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.