ദോഹ: മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ ബോട്ടപകടത്തിൽ ഇൻകാസ് ഖത്തർ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ഇൻകാസ് ഖത്തർ പ്രവർത്തകരും പങ്ക് ചേരുന്നതായി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ പ്രസ്താവനയിൽ അറിയിച്ചു.
ബോട്ടപകടത്തിൽ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും വേദനയിൽ പങ്കുചേരുന്നതായി ജില്ല കമ്മിറ്റി അറിയിച്ചു. സംസ്ഥാനത്തെ സുരക്ഷിതമല്ലാത്ത ബോട്ട് സർവിസുകൾ പരിശോധന നടത്തണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.