??????? ???????? ??????????? ???????????? ?????????? ????

കർവ ടാക്സികളിൽ സംരക്ഷണമേകാൻ ഇനി പ്ലാസ്​റ്റിക് കവചങ്ങളും

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളും സുരക്ഷാ മുൻകരുതൽ നടപടികളും ഊർജിതമാക്കുന്നതി​െൻറ ഭാഗമായി രാജ്യത്ത െ കർവ ടാക്സികളിൽ ൈഡ്രവർക്കും യാത്രക്കാർക്കും ഇടയിൽ സംരക്ഷിത പ്ലാസ്​റ്റിക് കവചങ്ങൾ സ്​ഥാപിച്ചു. ഇതിലുള്ള ദ്വാ രത്തിലൂടെയാണ്​ ഡ്രൈവർക്ക്​ ടാക്​സി കൂലി നൽകേണ്ടത്​. കാറി​െൻറ മുൻ സീറ്റിനും പിൻ സീറ്റിനും ഇടയിലായാണ് ൈഡ്രവർക്കും യാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കുന്നതിന് പ്ലാസ്​റ്റിക് കവചങ്ങൾ സ്​ഥാപിച്ചിരിക്കുന്നത്. ടാക്സി കാറുകളിൽ സംരക്ഷിത പ്ലാസ്​റ്റിക് കവചം സ്​ഥാപിച്ച മുവാസലാത്തി​െൻറ നടപടിക്ക് മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്നും ൈഡ്രവർമാരിൽ നിന്നും ലഭിക്കുന്നത്.


കൂടുതൽ സുരക്ഷിതത്വ ബോധത്തോടെ യാത്ര ചെയ്യാനും കോവിഡ്–19 വ്യാപനം തടയാനും പ്രതിരോധം ഊർജിതമാക്കാനും ഇതിലൂടെ സാധിക്കുന്നുവെന്നാണ് യാത്രക്കാർ വ്യക്തമാക്കുന്നത്. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യാത്രക്കാരന് െക്രഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യം കർവ നേരത്തെ നടപ്പാക്കിയിരുന്നു. കർവ ടാക്സിയുടെ ആപ്പിൽ രജിസ്​റ്റർ ചെയ്ത് െക്രഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പണമടക്കേണ്ടത്.

Tags:    
News Summary - taxi-plastic-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.