ദോഹ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിനായി ഇൻകാസ് ഒ.ഐ.സി.സി യൂത്ത് വിങ് ഖത്തർ സംഘടിപ്പിക്കുന്ന ‘തയ്യാരി 2024’ന്റെ പോസ്റ്റർ പ്രകാശനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു.
ഫാഷിസം രാജ്യത്തെ കാർന്നുതിന്നുന്ന ഈ സമയത്ത് കോൺഗ്രസ് തിരിച്ചുവരേണ്ടതിന്റെ ആവശ്യകത ജനങ്ങളെ മനസ്സിലാക്കാൻ ഇത്തരം പ്രവർത്തനങ്ങൾകൊണ്ട് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യ പ്രായോജകരായ അമേരിക്കൻ ഹോസ്പിറ്റൽ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രകാശനകർമം നിർവഹിച്ചത്.
ഒ.ഐ.സി.സി ഇൻകാസ് യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നദീം മാനാർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മാഷിക് മുസ്തഫ, ട്രഷറർ പ്രശോഭ് നമ്പ്യാർ, ഷാഹിദ് വി.പി തുടങ്ങിയവർ സംസാരിച്ചു. മറ്റു യൂത്ത് വിങ് നേതാക്കളും ജില്ല കമ്മിറ്റി പ്രതിനിധികളും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.