ജി.സി.സി രാജ്യങ്ങളിലെ തപാൽ, ടെലികമ്യൂണിക്കേഷൻ അണ്ടർ സെക്രട്ടറിമാരുടെ യോഗത്തിൽ സി.ആർ.എ പ്രസിഡൻറ് മുഹമ്മദ് അലി അൽ മന്നാഇയുടെ നേതൃത്വത്തിൽ

പ​ങ്കെടുത്തപ്പോൾ

തപാൽ, ടെലികമ്യൂണിക്കേഷൻ ജി.സി.സി യോഗത്തിൽ ഖത്തർ പങ്കെടുത്തു

ദോഹ: ജി.സി.സി രാജ്യങ്ങളിലെ തപാൽ, ടെലികമ്യൂണിക്കേഷൻ അണ്ടർ സെക്രട്ടറിമാരുടെ 28ാമത് യോഗത്തിൽ ഖത്തറിൽനിന്നുള്ള ഉന്നതതല പ്രതിനിധികൾ വിഡിയോ കോൺഫറൻസ്​ വഴി പങ്കെടുത്തു.കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (സി.ആർ.എ) പ്രസിഡൻറ് മുഹമ്മദ് അലി അൽ മന്നാഇയുടെ നേതൃത്വത്തിൽ ഗതാഗത വാർത്ത വിനിമയ മന്ത്രാലയത്തിൽനിന്നും ഖത്തർ പോസ്​റ്റൽ സർവിസ്​ കമ്പനിയിൽ (ഖത്തർ പോസ്​റ്റ്) നിന്നുമുള്ള ഉന്നതതല പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.

ജി.സി.സി രാജ്യങ്ങളിലെ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ (ഐ.സി.ടി) മേഖലയുടെ വളർച്ചയും വികാസവും ജി.സി.സി രാജ്യങ്ങളിലെ ഐ.സി.ടി മേഖലയും യൂറോപ്യൻ യൂനിയനും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും യോഗത്തിൽ ചർച്ച ചെയ്തു.നേരത്തേ നടന്ന യോഗങ്ങളിലെ നിർദേശങ്ങളും വിവിധ കമ്മിറ്റി മാർഗനിർദേശങ്ങളും ശിപാർശകളും യോഗത്തിൽ വിശകലനം ചെയ്തു.കോവിഡ് -19 പശ്ചാത്തലത്തിൽ സമിതിയുടെ ഭാവിപരിപാടികൾ സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.