ദോഹ: തായ്ലൻഡിന്റെ രുചിയും ഭക്ഷ്യവൈവിധ്യങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘തായ് ഹലാൽ ഫുഡ് പ്രൊമോഷന് തുടക്കം. ഡി റിങ് റോഡിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഖത്തറിലെ തായ്ലൻഡ് അംബാസഡർ സിര സ്വാങ്സിൽപ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ എം.ഒ. ഷൈജാൻ, തായ് എംബസി ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
റോയൽ തായ് എംബസി, തായ്ലൻഡ് വാണിജ്യ മന്ത്രാലയത്തിന് കീഴിലെ തെഹ്റാൻ വാണിജ്യകാര്യ ഓഫിസ് എന്നിവയുടെ സഹകരണത്തോടെയാണ് തായ്ലൻഡും ഖത്തറും തമ്മിൽ ഭക്ഷ്യ, സംസ്കാര, വിനോദസഞ്ചാര മേഖലയിലെ സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലുലു തായ് ഹലാൽ ഫുഡ് പ്രമോഷന് തുടക്കം കുറിച്ചത്.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ഭക്ഷ്യ, ഷോപ്പിങ് സീസണിൽ 1000ത്തിലേറെ തായ് ഉൽപന്നങ്ങളാണ് ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയത്. ഖത്തറിലെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളിലും പ്രമോഷൻ ലഭ്യമാണ്. വെൽനസ് ഇനങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന തായ് ഉൽപന്നങ്ങൾ ഖത്തറിലെ ഉപഭോക്താക്കൾക്കായി എത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ പ്രമോഷനെ അംബാസഡർ അഭിനന്ദിച്ചു.
20 വർഷത്തിലേറെയായി തുടരുന്ന തായ് പ്രമോഷനുകളിലൂടെ ഭക്ഷ്യവസ്തുക്കൾ, പഴവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങി വൈവിധ്യമാർന്ന തായ് ഉൽപന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കുന്നതായി ലുലു ഹൈപ്പർമാർക്കറ്റ് വക്താവ് പറഞ്ഞു.
ഭക്ഷ്യ ഉൽപന്നങ്ങളും പാചകത്തിന്റെ പുതുമകളും കൊണ്ട് ‘ലോകത്തിന്റെ അടുക്കള’യായി മാറിയ തായ്ലൻഡുമായ് ലുലു ഗ്രൂപ്പിന്റെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുകയാണെന്നും വിശീദികരിച്ചു. ഉൽപന്നങ്ങൾ നേരിട്ട് ശേഖരിച്ച് കയറ്റുമതി ചെയ്യാൻ ബാങ്കോക്കിലെ സുഖുംവിതിൽ മേയ് എക്സ്പോർട്സ് എന്ന പേരിൽ ലുലു ഗ്രൂപ്പിന് ഓഫിസുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സജീവമായി തുടരുന്ന തായ് ഹലാൽ ഫുഡ് പ്രമോഷൻ മേയ് 11 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.