ദോഹ: അസീം ടെക്നോളജീസ് ഖിയ ഇൻറർനാഷനൽ ഫുട്സാൽ ടൂർണമെൻറിന് ഗറാഫ സ്റ്റേഡിയത്തിൽ തുടക്കമായി. ഖത്തറിലെ പ്രശസ്തരായ 20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് നവംബർ 17 മുതൽ ഡിസംബർ 3 വരെയാണ് നടക്കുന്നത്. ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ള കളിക്കാർ വിവിധ ടീമുകൾക്കായി അണിനിരക്കുന്നു. ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തിൽ അൽ ഹിലാൽ സ്പോർട്സ്, ഗ്രിൻറ് സ്പോർട്സിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ കെയർ ആൻഡ് ക്യൂയർ ഗ്രൂപ്പ് ഏകപക്ഷീയമായ ഒരു ഗോളിന് ഉഗാണ്ടൻ എഫ്.സിയെ പരാജയപ്പെടുത്തി.
മാദ്രെ എഫ്സി 3-1 ന് ഇ.ജെ എൽ.പി.എസിനെ പരാജയപ്പെടുത്തി. കൊളംബോ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് അൽ ബിദ്ദയെ തകർത്തു. ഖത്തർ ഫുട്ബാൾ അസോസിയേഷൻ റഫറിമാരായ യൂസുഫ് ഹദ്ദാദ്, മുഹമ്മദ് ഹദ്ദാദ്, അഹ്മദ് ആദിൽ എന്നിവർ കളി നിയന്ത്രിച്ചു. ബുധനാഴ്ച റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന മാനേേജർസ് മീറ്റിൽ മുഹമ്മദ് ഹുസൈൻ അബ്ദുല്ല എമാദി (ഹമദ് മെഡിക്കൽ കോർപറേഷൻ), അഹ്മദ് ഉവൈസ് (ക്യു.എഫ്.എ) എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
ഖിയ പ്രസിഡൻറ് ഇ.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ടൂർണെമൻറ് ചെയർമാൻ അസീസ് വല്ലിയിൽ (ക്യൂ.എഫ്.എ) സാങ്കേതിക കാര്യങ്ങൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി നിഹാദ് അലി സ്വാഗതം പറഞ്ഞു. കൺവീനർ ശ്രീനിവാസൻ, അബ്ദുറഹീം, ആസീം, സകീർ, ഹെൽമി, വിനോദ് വിജയൻ, അർമാൻ, റഫീഖ്, ആഷിഫ്, അഹ്മദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.