ദോഹ: കോവിഡിനെ തുടർന്ന് ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ മുമ്പെങ്ങുമില്ലാത്ത വെല്ലുവിളികളിലൂടെയാണ് നീങ്ങുന്നതെന്ന് ഖത്തർ വിദ്യാഭ്യാസ -ഉന്നതവിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജബർ അൽ നുഐമി. മഹാമാരിയെ നേരിടുന്നതിന് മുൻകരുതലുകളുടെ ഭാഗമായി പല രാജ്യങ്ങളിലും സർക്കാറുകൾ സ്കൂൾ ദീർഘകാലത്തേക്ക് അടച്ചിട്ടത് വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിച്ചു.
ചില രാജ്യങ്ങളിൽ സ്കൂൾ അടച്ചിട്ടെങ്കിലും വിദ്യാഭ്യാസ പ്രക്രിയ തുടരുന്നതിനായി സമാന്തര മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ യുനെസ്കോ 75ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഖത്തറിൽ 2012 മുതൽ ഇ-ലേണിങ് സംവിധാനം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. കോവിഡിനെ തുടർന്ന് ഇ- ലേണിങ് സംവിധാനം നടപ്പാക്കുന്ന മേഖലയിലെ ആദ്യ രാജ്യങ്ങളിലൊന്നായി ഖത്തർ മാറി. വിദ്യാഭ്യാസ പ്രക്രിയയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷനെ േപ്രാത്സാഹിപ്പിക്കുന്നതും ഇ-ലേണിങ് സംവിധാനം കൂടുതൽ വികസിപ്പിക്കുന്നതും ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ തന്ത്രപ്രധാന പരിപാടികളിൽപെട്ടതാണ് - മന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മേഖലകളിലും സാംസ്കാരിക രംഗത്തും ഖത്തറിെൻറ പദ്ധതികളും പ്രവർത്തനങ്ങളും അവർ വിശദീകരിച്ചു. ബർലിൻ പ്രഖ്യാപനത്തിെൻറ അഞ്ച് മുൻഗണനകളിൽ ഖത്തർ ഏറെ മുന്നിലാണ്. 2018-2022 കാലയളവിലേക്കുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ആസൂത്രണ പദ്ധതിയിൽ അതിെൻറ സ്വാധീനമുണ്ടെന്നും അവർ പറഞ്ഞു. 32 ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് ഖത്തറിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. വിവിധ മേഖലകളിലായി 365 അക്കാദമിക് േപ്രാഗ്രാമുകൾ നിലവിലുണ്ട്.
ഗവേഷക സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും അവർ വിശദീകരിച്ചു. പരിസ്ഥിതി, ഊർജം, മെഡിസിൻ, സംരംഭകത്വം, സാമൂഹികം, മാനവികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സുസ്ഥിര വികസനം തുടങ്ങി വിവിധ മേഖലകളിലായി 33 കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. സാംസ്കാരിക, പൈതൃക വികസന മേഖലകളിൽ ഖത്തർ ഏറെ മുന്നേറിയിരിക്കുന്നു.
ഇസ്ലാമിക സംസ്കാരത്തിെൻറയും അറബ് മേഖലയുടെയും സാംസ്കാരിക തലസ്ഥാനമായി ദോഹയെ തെരഞ്ഞെടുത്തിട്ടുണ്ട്. യുനെസ്കോ ക്രിയേറ്റിവ് സിറ്റി നെറ്റ്വർക്കിൽ ദോഹയെ തെരഞ്ഞെടുത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡൻറ് ആരംഭിച്ച ഗ്ലോബൽ എജുക്കേഷൻ മീറ്റിങ്ങിലും (ജി.ഇ.എം) മന്ത്രി ബുഥൈന അൽ നുഐമി പങ്കെടുത്തു. യുനെസ്കോ സമ്മേളനത്തോടനുബന്ധിച്ച് പാരിസിൽ സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ ശൈഖുമായും ഖത്തർ വിദ്യാഭ്യാസ മന്ത്രി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.