വയറിനുള്ളിൽ ഒളിപ്പിച്ച്​ കടത്തിയ ലഹരിമരുന്ന്​ പിടികൂടി

ദോഹ: നിരോധിത ലഹരി വസ്തുക്കൾ വയറിനുള്ളിൽ ഒളിപ്പിച്ച നിലയിലെത്തിയ യാത്രക്കാരൻ ഹമദ്​ രാജ്യാന്തര വിമാനത്തവളത്തിൽ പിടിയിലായി. ഗുളിക രൂപത്തിൽ പൊതിഞ്ഞ ലഹരി വസ്തുക്കൾ വിഴുങ്ങിയ നിലയിലായിരുന്നു യാത്രക്കാൻ ദോഹയിൽ വിമാനമിറങ്ങിയത്​.

പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പ്രത്യേക ഉപകരണങ്ങൾ വഴി പരിശോധിച്ചപ്പോഴാണ്​ വയറ്റിനുള്ളിൽ ലഹരി വസ്തുക്കൾ പൊതിഞ്ഞ്​ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്​. തുടർന്ന്​ പുറത്തെടുത്ത ലഹരി ഗുളികകളുടെ ചിത്രം കസ്റ്റംസ്​ വിഭാഗം ട്വിറ്ററിൽ പുറത്തുവിട്ടു.

Tags:    
News Summary - The drug which was smuggled in stomach was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.