ഹമദ് തുറമുഖ​െത്ത കണ്ടെയ്നർ ടെർമിനൽ -2ൽ (സി.ടി 2) ആദ്യ കപ്പൽ എത്തുന്നത്​ കാണാൻ ഗതാഗത വാർത്തവിനിമയ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈത്തി എത്തിയപ്പോൾ

ഹമദ് തുറമുഖം കണ്ടെയ്നർ ടെർമിനൽ രണ്ടിൽ ആദ്യ കപ്പലെത്തി

ദോഹ: ഹമദ് തുറമുഖത്തി​െൻറ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച കണ്ടെയ്നർ ടെർമിനൽ -2ൽ (സി.ടി 2) ആദ്യ കപ്പൽ എത്തി. ടെർമിനൽ -2ൽ ആദ്യ കപ്പൽ എത്തിയത് നേരിൽ വീക്ഷിക്കുന്നതിന് ഗതാഗത വാർത്തവിനിമയ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈത്തിയും തുറമുഖത്തെത്തിയിരുന്നു.

വെർട്ടിക്കൽ കണ്ടെയ്നർ ട്രാൻസ്​പോർട്ടേഷന് വേണ്ടിയുള്ള റബർ -ടയേഡ് ഗാൻട്രി െക്രയിനുകളാണ് കപ്പലിൽ തുറമുഖത്തെത്തിയത്. കണ്ടെയ്നർ ടെർമിനൽ -2​െൻറ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഈ െക്രയിനുകൾ സ്​ഥാപിക്കും. ഹമദ് തുറമുഖം കണ്ടെയ്നർ ടെർമിനൽ -2​െൻറ നിർമാണ പുരോഗതി മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി വിലയിരുത്തുകയും അധികൃതരുമായി ചർച്ച ചെയ്യുകയും ചെയ്തു.

നാല് ഘട്ടങ്ങളായാണ് ടെർമിനൽ -2​െൻറ നിർമാണം പൂർത്തിയാക്കുന്നത്. ഇതിൽ ഒന്ന്, രണ്ട് ഘട്ടം പൂർത്തിയാക്കി 2022 അവസാനത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. ഇതോടെ പ്രതിവർഷം ഹമദ് തുറമുഖത്തി​െൻറ ശേഷി മൂന്ന് ദശലക്ഷം ടി.ഇ.യു ആയി വർധിക്കും. മൂന്ന്, നാല് ഘട്ടങ്ങൾ തുറമുഖത്തി​െൻറ പ്രവർത്തന ശേഷി വികസിപ്പിക്കുന്നതി​െൻറ ഭാഗമായി പിന്നീട് നടപ്പാക്കും.

കണ്ടെയ്നർ ടെർമിനൽ -2 പ്രവർത്തനമാരംഭിക്കുന്നതോടെ ഗൾഫ് മേഖലയിലെ ഷിപ്പിങ്​ കണ്ടെയ്നർ, കാർഗോ രംഗത്ത് ഏറ്റവും വലിയ ഗേറ്റ്വേയായി ഹമദ് തുറമുഖം മാറുമെന്ന് സന്ദർശനത്തിനിടെ മന്ത്രി അൽ സുലൈതി പറഞ്ഞു. കോവിഡ് -19 പ്രതിസന്ധികൾക്കിടയിലും നിർമാണം തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്നും സി.ടി -2 നിർമാണം അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മവാനി ഖത്തറും ഖത്തർ നാവിഗേഷനും (മിലാഹ) ചേർന്ന് സംയുക്തമായി രൂപവത്​കരിച്ച ക്യൂ ടെർമിനൽസ്​ എന്ന ടെർമിനൽ ഓപറേറ്റിങ്​ കമ്പനിയാണ് വികസന പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. ഹമദ് തുറമുഖത്ത് 1.6 ബില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ച് ഭക്ഷ്യസംഭരണ ശാലയടക്കമുള്ള സൗകര്യങ്ങളുടെ നിർമാണപ്രവൃത്തികൾ പുരോഗമിക്കുകയാണ്​. ശക്തമായ ഭക്ഷ്യ കയറ്റുമതി ഹബ്ബായി ഖത്തറിനെ മാറ്റിയെടുക്കുന്നതില്‍ പദ്ധതി നിര്‍ണായക പങ്കുവഹിക്കും. തുറമുഖത്ത് 5.30 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്താണ്​ കേന്ദ്രം നിര്‍മിക്കുന്നത്. ഭക്ഷ്യ സംസ്കരണം, ഉല്‍പാദനം എന്നിവക്കുള്ള കേന്ദ്രങ്ങളും ഇവിടെയുണ്ടാകും. ഖത്തറിലെ പ്രാദേശിക വിപണിയിലെ ആവശ്യങ്ങള്‍ക്കു പുറമെ കയറ്റിയയക്കാനുള്ള സംവിധാനവുമുണ്ടാകും. ഭക്ഷ്യോല്‍പാദനത്തി​െൻറ അവശിഷ്​ടങ്ങളില്‍നിന്ന് കാലിത്തീറ്റയും ഉല്‍പാദിപ്പിക്കും. 300 ടണ്‍ പഞ്ചസാര, 500 ടണ്‍ അരി, 2000 ടണ്‍ പാചകയെണ്ണ എന്നിവയുടെ പ്രതിദിന ഉൽപാദനശേഷിയാണ് പ്ലാൻറിനുള്ളത്. പ്രാദേശിക വിപണിയിലെ ആവശ്യകത നിറവേറ്റിക്കഴിഞ്ഞാല്‍ പ്ലാൻറില്‍ തയാറാക്കുന്ന ഉൽപന്നങ്ങളില്‍ 30 ശതമാനമെങ്കിലും കയറ്റുമതി നടത്താനാകും.

രാജ്യത്തി​െൻറ ഭക്ഷ്യസുരക്ഷ മാത്രം കൈകാര്യം ചെയ്യുന്ന പദ്ധതിയായിരിക്കില്ല ഹമദ് തുറമുഖത്തിലേത്. മറിച്ച്, മറ്റു രാജ്യങ്ങളെക്കൂടി ലക്ഷ്യമിട്ടുള്ളതായിരിക്കും. ആദ്യഘട്ടത്തിൽ രാജ്യത്തി​െൻറ ഭക്ഷ്യ ആവശ്യകതയിലൂന്നിയായിരിക്കും പ്രവർത്തനം. പിന്നീട്​ വിവിധ വിദേശ വിപണികളിലേക്ക് കയറ്റുമതി നടത്താനാകും. ഖത്തറിലെ ആദ്യ പൊതു സ്വകാര്യ പങ്കാളിത്തത്തിലുള്ള ഭക്ഷ്യ സുരക്ഷ പദ്ധതിയാണിത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.