ദോഹ: ലോകകപ്പ് ആതിഥേയത്വത്തിൽ ഖത്തറിൻെറ സന്നാഹമായി മാറിയ ഫിഫ അറബ് കപ്പ് ചാമ്പ്യൻഷിപ്പിെൻറ കലാശപ്പോരാട്ടത്തിൽ അൽബെയ്ത് നിറച്ച് ലോകഫുട്ബാളിലെ സൂപ്പർ താരങ്ങൾ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ഫൈനലിൽ, ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, ഫുട്ബാൾ ഇതിഹാസങ്ങളായ ഡേവിഡ് ബെക്കാം, യാവിയർ മഷറോനോ, നുനോ ഗോമസ്, ആന്ദ്രെ പിർലോ, യായ ടുറെ, യൂറി ജോർകഫ്, ക്രിസ്റ്റ്യൻ കരംേമ്പ, മുൻ ആഴ്സണൽ കോച്ച് ആഴ്സൻ വെങ്ങർ എന്നിവർ അൽജീരിയ -തുനീഷ്യ ഫൈനൽ മത്സരത്തിന് സാക്ഷിയായി ഗാലറിയിൽ ഇടം പിടിച്ചു. മുൻ ഫ്രഞ്ച് ലോകചാമ്പ്യൻ ടീം അംഗം മാഴ്സൽ ഡിയേൽസയും മുൻ ഒമാൻ താരം അലി അൽ ഹബ്സിയുമായിരുന്നു ജേതാക്കൾക്കുള്ള ട്രോഫിയെത്തിച്ചത്. ഫൈനലിന് സാക്ഷ്യം വഹിക്കാൻ ഖത്തർ ദേശീയ ടീം അംഗങ്ങളും സ്റ്റേഡിയത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.