ദോഹ: പഴമയേറിയ ഇന്ത്യൻ ആഭരണ രൂപകൽപനകളോടെയാണ് ദോഹ ജ്വല്ലറി ഫെസ്റ്റിലെ ഇന്ത്യൻ പവലിയൻ ഒരുക്കിയിരിക്കുന്നത്. 18ാമത് മേളയിൽ ഇന്ത്യക്കും തുർക്കിക്കും മാത്രമാണ് സവിശേഷ പവലിയനുകളുള്ളത്. രാജസ്ഥാനിലെയും മുംബൈയിലെയും ഡൽഹിയിലെയുമെല്ലാം പരമ്പരാഗത ആഭരണ നിർമാതാക്കളാണ്, മിഡിൽ ഈസ്റ്റിൽ ഏറെ സ്വീകാര്യത നേടിയ തങ്ങളുടെ ഉൽപന്നങ്ങളുമായി ഖത്തറിലുമെത്തിയത്. സ്വര്‍ണവും മരതകവും വജ്രങ്ങളും മാണിക്യവും ഇഴ ചേര്‍ന്നുള്ള മനോഹര ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് ആകര്ഷണങ്ങള്.
സാധാരണ ഉപയോഗത്തിനുള്ള മാല, വള, കമ്മല്‍ തുടങ്ങി വിവാഹം പോലുള്ള വിശേഷാവസരങ്ങളില്‍ അണിയാനുള്ള ആഭരണങ്ങള്‍ വരെ ഇന്ത്യയുടെ പവലിയനുകളിലുണ്ട്. ഇന്ത്യയുടെ സംസ്കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ആഭരണ ഡിസൈനുകള്‍ സ്വദേശികളെയും വിദേശീയരെയും ആകര്‍ഷിക്കുന്നു. മുംബൈ ആസ്ഥാനമാക്കിയുള്ള ഷ്രിയാന്സ് ജ്വല്ലറിയുടെ പവലിയനിലെ പ്രധാന ആകര്‍ഷണം മരതകവും അണ്‍കട്ട് ഡയമണ്ടുകളും സ്വര്‍ണവും കോര്‍ത്തിണക്കിയുള്ള മനോഹര ഡിസൈനിലുള്ള നെക്ലേസാണ്. ഗ്ലാസില്‍ വജ്രങ്ങള്‍ കൊണ്ട് നിര്‍മിച്ച വ്യത്യസ്ത ഡിസൈനുകളിലുള്ള മോതിരങ്ങളാണ് മുംബൈയില്‍ നിന്നുള്ള ബിന്നീസ് ജ്വല്ലറിയിലെ പ്രധാന ആകര്ഷണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.