ദോഹ: അന്താരാഷ്ട്ര ഹോർട്ടികൾചറൽ ദോഹ എക്സ്പോക്ക് കൊടിയേറാൻ രണ്ടുമാസം മാത്രം ബാക്കിനിൽക്കെ പ്രദർശന വേദിയിലെ ഇറ്റാലിയൻ പവിലിയന്റെ നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി. ഔദ്യോഗിക ശിലാസ്ഥാപനം കഴിഞ്ഞ ദിവസം എക്സ്പോ ഹാളിൽ നടന്നു. അൽ ബിദ പാർക്കിൽ നടന്ന ചടങ്ങിൽ ഇറ്റാലിയൻ സർക്കാർ പ്രതിനിധികൾ, അംബാസഡർ പൗലോ ടോഷി, ഇറ്റാലിയൻ ട്രേഡ് കമീഷണർ പൗലേ ലിസി എന്നിവരും ദോഹ എക്സ്പോ ഉദ്യോഗസ്ഥരും പങ്കെടുത്തു.
‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന പ്രമേയത്തിൽ കൊടിയേറാൻ ഒരുങ്ങുന്ന എക്സ്പോയിൽ പങ്കാളിത്തം വഹിക്കുന്നതിന്റെ സന്തോഷം ഇറ്റാലിയൻ പ്രതിനിധികൾ പങ്കുവെച്ചു.
കൃഷിയുടെ ആധുനിക വത്കരണം, സുസ്ഥിരതയിലെ നൂതന പദ്ധതികൾ, കാലാവസ്ഥ വ്യതിയാനത്തിനെതിരായ മുന്നേറ്റം, ആഗോള ഭക്ഷ്യ സുരക്ഷ തുടങ്ങി വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലാവും ഇറ്റാലിയൻ പവിലിയൻ പങ്കാളിത്തം. ‘ഇറ്റാലിയ, ദി ഗാർഡൻ ഓഫ് ഫ്യൂച്ചർ’ എന്ന പ്രമേയത്തിലാവും എക്സ്പോയിലെ ഇറ്റാലിയൻ പവിലിയൻ സജ്ജീകരിക്കുന്നത്. കാർഷിക, പാരിസ്ഥിതിക മേഖലകളിൽ ഇറ്റലി നേടിയ സാങ്കേതിക മികവും നൂതന രീതികളും പരിചയപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.