ദോഹ: മറ്റെന്തിനേക്കാളും കരുതലാണ് കളിക്കളത്തിൽ താരങ്ങളുെട ആരോഗ്യത്തിന് ഫിഫ നൽകുന്നത്. അതുകൊണ്ടുതന്നെ ലോകകപ്പ് മുതൽ ഓരോ ഫിഫ ചാമ്പ്യൻഷിപ്പിന് മുന്നോടിയായും പിച്ച് സൈഡ് മെഡിക്കൽ എമർജൻസിക്കായി നേരത്തെതന്നെ തയാറെടുക്കും. 2022 നവംബറിൽ കിക്കോഫ് കുറിക്കുന്ന ലോകകപ്പിലേക്കായി ഒരുവർഷം മുമ്പ് തന്നെ ആതുരശുശ്രൂഷാ പരിശീലന പരിപാടികൾക്ക് ലോക ഫുട്ബാൾ ഫെഡറേഷൻ തുടക്കം കുറിച്ചുകഴിഞ്ഞു.
കഴിഞ്ഞ യൂറോകപ്പിൽ കളിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ ഡെന്മാർകിൻെറ ക്രിസ്റ്റ്യൻ എറിക്സൺ മുതൽ, 2003 ഫിഫ കോൺഫെഡറേഷൻ കപ്പ് മത്സരത്തിനിടെ കളിക്കളത്തിൽ വീണ് മരണം വരിച്ച കാമറൂണിൻെറ മാർക് വിവിയൻ ഫോയും ഇന്ത്യയിൽ ഫെഡറേഷൻ കപ്പ് മത്സരത്തിനിടെ കൂട്ടിയിടിയെ തുടർന്ന് മരിച്ച ഡെപോ ഗോവയുടെ ബ്രസീൽ താരം ക്രിസ്റ്റ്യാനോ ജൂനിയർ വരെയുള്ള താരങ്ങൾ ഇന്നും നൊമ്പരമാണ്.
ഏറ്റവും വേഗത്തിൽ അടിയന്തര വിദഗ്ധ ചികിത്സ ലഭിച്ചാൽ ജീവൻ തിരിച്ചെടുക്കാമെന്നതിൻെറ ഉദാഹരമായിരുന്നു ക്രിസ്റ്റ്യൻ എറിക്സണിറെ തിരിച്ചുവരവ്. കളമുണരുേമ്പാൾ ഏത് നിമിഷവും അടിയന്തര ചികിത്സ വേണ്ടിവരും എന്ന മുന്നൊരുക്കത്തിലാണ് സംഘാടകർ മത്സരങ്ങളെ സമീപിക്കാറ്. ഫിഫ ലോകകപ്പിന് മുന്നോടിയായി അധികൃതർ നേരെത്ത ഒരുക്കം തുടക്കം. ലോകകപ്പ് വേദികളിലൊന്നായ വക്റയിലെ അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന 'എമർജൻസി മെഡിസിൻ–അഡ്വാൻസ്ഡ് ലെവൽ' കോഴ്സിൽ ഖത്തറിലെ വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള 16 സീനിയർ ഡോക്ടർമാരാണ് പങ്കെടുത്തത്.
പിച്ചിലെ അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിൽ ആവശ്യമായ വിവരങ്ങളും മറ്റുള്ളവരുമായി യോജിച്ച് പരിശീലനത്തിനുള്ള അവസരങ്ങളും കോഴ്സുകളുടെ ഭാഗമായി മെഡിക്കൽ ഉദ്യോഗസ്ഥർക്ക് നൽകി. കോഴ്സുകളുടെ ഭാഗമായുള്ള അസസ്മെൻറിൽ വിജയിക്കുന്നതോടെ ഫിഫ നേരിട്ട് സംഘടിപ്പിക്കുന്ന പരിശീലനത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും.
2022 ലോകകപ്പ് ടൂർണമെൻറിലെ ഓരോ മത്സരത്തിലും ദേശീയ ടീം ഡോക്ടർ, ഫിഫ ഡോക്ടർ, ഫീൽഡ് ഓഫ് പ്ലേ റിക്കവറി ടീം എന്നിവരുൾപ്പെടുന്ന സംഘമാണ് അടിയന്തര മെഡിക്കൽ സാഹചര്യം നേരിടുന്നതിന് പിച്ച് സൈഡിലുണ്ടാകുക. സാധ്യമാകുന്ന രീതിയിലെല്ലാം നമ്മൾ തയാറെടുപ്പുകൾ നടത്താനും ആവശ്യമായ പരിശീലനങ്ങളെല്ലാം പൂർത്തിയാക്കാനും സാധിക്കും. എന്നാലും അടിയന്തര സാഹചര്യങ്ങൾ സംഭവിക്കാം. ഈ സാഹചര്യങ്ങളിൽ ഏറ്റവും മികച്ച, ലോകോത്തര മെഡിക്കൽ സേവനം നൽകാൻ സാധിക്കുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഫിഫ നൽകുന്ന എമർജൻസി മെഡിസിൻ കോഴ്സുകളിൽ ഏറ്റവും മികച്ച പരിശീലനമാണ് നൽകുന്നത് -ഫിഫ മെഡിക്കൽ ഡയറക്ടർ ഡോ. ആൻഡ്രൂ മാസി പറഞ്ഞു.
ലോകകപ്പിന് യോഗ്യത നേടുന്ന 32 ടീമുകളുടെ ഡോക്ടർമാരെയും ഫിഫ മെഡിക്കൽ സംഘത്തെയും ഉൾപ്പെടുത്തി 2022 ജൂണിൽ ദോഹയിൽ വെച്ചുതന്നെ അടുത്തഘട്ട പരിശീലനം നടത്തും. േലാകകപ്പിലെ 28 ദിവസത്തേക്ക് മാത്രമുള്ള പരിശീലനപരിപാടിയല്ല ഇതെന്നും തിരഞ്ഞെടുത്ത വിദഗ്ധസംഘത്തിന് നൽകുന്ന പരിശീലനത്തിലൂെട ലോകകപ്പിന് ശേഷം വിവിധ രാജ്യങ്ങളിലെയും വൻകരകളിലെയും ഫുട്ബാൾ ഫെഡറേഷനുകളിലേക്ക് എമർജൻസി മെഡിക്കൽ സംവിധാനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഡോ. ആൻഡ്ര്യൂ മാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.