ദോഹ: സ്വദേശികളെ സംബന്ധിച്ച് ഖത്തർ ദേശീയദിനാഘോഷം വളരെ നിർണായകമായ ദിവസമാണെന്നും പൗരന്മാർക്കിടയിൽ ഐക്യത്തിെൻറ സന്ദേശമാണ് ദേശീയദിനം നൽകുന്നതെന്നും എല്ലാവർക്കും ആശംസകൾ നേരുകയാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി.
രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ഹൃദയത്തിൽ വലിയ സ്ഥാനമാണ് ദേശീയദിനത്തിനുള്ളത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിക്കും ഈ സന്ദർഭത്തിൽ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുകയാണ്. സുരക്ഷയും സ്ഥിരതയും ഭാവിയിലും തുടരാൻ സാധിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തർ വാർത്ത ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സംബന്ധിച്ച് ഏറെ ചരിത്രപ്രധാന്യമുള്ള ദിവസമാണെന്നും ഖത്തറെന്ന മഹത്തായ രാജ്യത്തിന് സ്ഥാപകൻ അടിത്തറപാകിയ ദിനമാണ് ദേശീയദിനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പൗരന്മാരും മഹത്തായ നേതൃത്വവും തമ്മിലുള്ള ശക്തമായ ബന്ധത്തെകൂടിയാണ് ഓരോ ദേശീയദിനവും അടയാളപ്പെടുത്തുന്നത്. രാജ്യത്ത് കോവിഡ്-19 റിപ്പോർട്ട് ചെയ്തത് മുതൽ സ്വീകരിച്ച നടപടികൾ ഏറെ കാര്യക്ഷമമായിരുന്നുവെന്നും രാജ്യത്തിെൻറ േസ്രാതസ്സുകളെല്ലാം രാജ്യത്ത് താമസിക്കുന്നവരുടെ സുരക്ഷക്കായി നീക്കിെവച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ്-19 കാരണം ലോകമൊന്നടങ്കം പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന സാഹചര്യത്തിലാണ് രാജ്യം ദേശീയദിനാഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നത്.
ഈ വർഷം ഏറ്റവും മികച്ച ഉന്നത നിലവാരത്തിലുള്ള സേവനങ്ങളാണ് ആഭ്യന്തര മന്ത്രാലയം നൽകിയത്. സുരക്ഷാ സേവന മേഖലകളിൽ ആഭ്യന്തര മന്ത്രാലയം നിരവധി നേട്ടങ്ങളാണ് കരസ്ഥമാക്കിയത്. രണ്ടാം ദേശീയ വികസന സ്ട്രാറ്റജി 2018-2022 കാലയളവിൽ നിരവധി പരിപാടികൾക്ക് ആഭ്യന്തര മന്ത്രാലയം മേൽനോട്ടം വഹിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിെൻറ സുരക്ഷയും സംരക്ഷണവും നിലനിർത്തുന്നതിനും ഉന്നത ഗുണമേന്മയുള്ള സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും അത്യാധുനിക സംവിധാനങ്ങളും സാങ്കേതികവിദ്യകളുമാണ് ആഭ്യന്തരമന്ത്രാലയം ഉപയോഗിച്ചുവരുന്നത്. പൊതുജനങ്ങളുമായുള്ള ഇടപാടുകളിൽ സുതാര്യതക്കും ആശയവിനിമയത്തിനും കൂടുതൽ പ്രതിബദ്ധത മന്ത്രാലയത്തിെൻറ ഭാഗത്തുനിന്നുണ്ടെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ആഭ്യന്തമന്ത്രാലയത്തിെൻറ വെബ്സൈറ്റിലും മൊബൈൽ ആപ്പിലുമായി നിരവധി സേവനങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നത്. സമയനഷ്ടമില്ലാതെയും എളുപ്പത്തിലും സുരക്ഷിതമായും സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ഇവ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്.
അന്താരാഷ്ട്ര സൂചികകളിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ വളരെ മുന്നിലാണ്. രാജ്യത്തെ ജനസംഖ്യ വർധിച്ചുവരുന്നതിനിടയിലും ഇത് നിലനിർത്താനാകുന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നിരവധി പ്രതിസന്ധികൾക്കിടയിലും രാജ്യം വികസനക്കുതിപ്പിലാണ്. വിവേകപൂർണമായ നേതൃത്വത്തിന് കീഴിൽ പ്രതിസന്ധികളെ മറികടക്കാൻ ഖത്തറിനായിട്ടുണ്ട്. രാജ്യത്തിെൻറ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹികം തുടങ്ങി നിരവധി മേഖലകളിലും രാജ്യം പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിലൂടെ വിദ്യാഭ്യാസമേഖലയിൽ രാജ്യം വികസനക്കുതിപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിെൻറ വിദേശനയം സ്വതന്ത്രമാണ്. ദേശീയ താൽപര്യത്തെയും പരമാധികാരത്തെയും സംരക്ഷിച്ചാണ് വിദേശനയം മുന്നോട്ടുപോകുന്നത്. എല്ലാവരുമായും ഉഭയകക്ഷി ബന്ധം സ്ഥാപിക്കാനും മേഖലയിലും അന്തർദേശീയ തലങ്ങളിലും സുരക്ഷയും സമാധാനവും സ്ഥാപിക്കലാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.