ദോഹ: ആഭ്യന്തര മന്ത്രാലയത്തിെൻറ സ്മാർട്ട് ഫോൺ ആപ്ലിക്കേഷനായ മെട്രാഷ് -2ൽ ഇനി റെസിഡൻസി പെർമിറ്റ് സ്വയം പുതുക്കി നൽകപ്പെടും.കമ്പനികൾക്കായി രൂപവത്കരിച്ച സീറോ ക്ലിക്ക് സേവനമെന്ന സങ്കൽപത്തിലൂന്നിയാണ് പുതിയ ഇലക് േട്രാണിക് സേവനം ആരംഭിച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം നടന്ന ഒൺലൈൻ സെമിനാറിൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മെട്രാഷ് -2ൽ ഓട്ടോമാറ്റിക് റെസിഡൻസി റിന്യൂവൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമേ കമ്പനികൾക്ക് ഇതിലൂള്ളൂ. കമ്പനിക്ക് കീഴിലുള്ള തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റ് കാലാവധി തീരുന്ന മുറക്ക് സ്വയം പുതുക്കപ്പെടുകയും മനുഷ്യസ് പർശമില്ലാതെ കമ്പനി ലൊക്കേഷനിൽ പുതുക്കിയ പെർമിറ്റുകൾ എത്തുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വകുപ്പും ഇൻഫർമേഷൻ സിസ്റ്റംസ് ജനറൽ ഡയറക്ടറേറ്റും സംഘടിപ്പിച്ച ഒാൺലൈൻ സെമിനാറിൽ വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു.
വെബിനാറിൽ, പൗരന്മാർക്കും താമസക്കാർക്കും കമ്പനികൾക്കും മെട്രാഷ്–2െൻറ ഉപയോഗങ്ങളും പ്രയോജനങ്ങളും ഇലക്േട്രാണിക് സർവിസ് വകുപ്പിലെ സ്മാർട്ട് ഡിവൈസസ് സെക്ഷൻ ഉദ്യോഗസ്ഥനായ ഫസ്റ്റ് ലെഫ്. മുഹമ്മദ് ഖാലിദ് അൽ തമീമി വിശദീകരിച്ചു നൽകി. രണ്ട് ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് മെട്രാഷ് –2 ആപ് ഉപയോഗിക്കുന്നതെന്നും 220ലധികം സേവനങ്ങൾ മെട്രാഷ്–2ലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറബിക്, ഇംഗ്ലീഷ്, മലയാളം, ഫ്രഞ്ച്, സ്പാനിഷ്, ഉർദു എന്നിങ്ങനെ അഞ്ച് ഭാഷകളിൽ മെട്രാഷ്–2ൽ ലഭ്യമാണ്.
മെട്രാഷ് ഉപഭോക്താക്കളുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ആപ്ലിക്കേഷൻ വഴി സേവനങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾ ഒമ്പത് ദശലക്ഷം കവിഞ്ഞിട്ടുണ്ട്. ഈ വർഷം മാത്രം 5.5 ദശലക്ഷം സേവനങ്ങളാണ് മെട്രാഷ് വഴി നൽകിയിരിക്കുന്നത്.വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാറ്റിവെക്കൽ, ക്രിമിനൽ പരാതി രജിസ്േട്രഷൻ, ട്രക്ക് പെർമിറ്റുകൾ തുടങ്ങിയവയാണ് പുതുതായി മെട്രാഷ്–2ലെ പുതിയ സേവനങ്ങളിൽ പ്രധാനപ്പെട്ടത്.
നിരവധി സേവനങ്ങളാണ് ഈയടുത്ത കാലത്തായി മെട്രാഷ് -2ലും മന്ത്രാലയം വെബ്സൈറ്റിലുമായി കൂട്ടിച്ചേർത്തിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിൽ നേരിട്ടെത്തുന്ന സന്ദർശകരുടെ എണ്ണം കുറക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്നും ആഭ്യന്തര വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.