കൾചറൽ ഫോറം വൈസ് പ്രസിഡൻറ്​ മുഹമ്മദ്​ കുഞ്ഞിയോടൊപ്പം തോമസ്

ക​ൾ​ച​റ​ൽ ഫോ​റം നി​യ​മ​ക്കു​രു​ക്കു​ക​ൾ അ​ഴി​ച്ചു, തോ​മ​സ് ഇ​നി ജ​ന്മ​നാ​ടി‍െൻറ കു​ളി​രി​ൽ

ദോ​ഹ: പ​തി​നൊ​ന്നു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നാ​ട​ണ​യാ​നാ​വാ​തെ നെ​ഞ്ചു​നീ​റി​യ തോ​മ​സ് ക​ൾ​ച​റ​ൽ ഫോ​റ​ത്തി​ൻെ​റ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി​യാ​യ തോ​മ​സി​ൻെ​റ ദു​രി​ത​ങ്ങ​ള്‍ ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ല​ത്തെ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​ത്തി​നി​ട​യി​ലാ​ണ് ക​ൾ​ച​റ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്.

അ​സു​ഖം​മൂ​ലം ഒ​രു ക​ണ്ണി​ൻെ​റ കാ​ഴ്ച ന​ഷ്​​ട​പ്പെ​ട്ട തോ​മ​സി​ന്​ പാ​സ്പോ​ര്‍ട്ട്, ഖ​ത്ത​ർ ഐ​ഡി തു​ട​ങ്ങി​യ യാ​ത്രാ​രേ​ഖ​ക​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. ബി​സി​ന​സ് ത​ക​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് മൂ​ന്നു മി​ല്യ​ണ്‍ റി​യാ​ലി​ൻെ​റ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യ​ട​ക്കം എ​ട്ടോ​ളം യാ​ത്രാ​നി​രോ​ധ​ന കേ​സു​ക​ളും തോ​മ​സി‍ൻെ​റ പേ​രി​ല്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.

ക​ൾ​ച​റ​ൽ ഫോ​റം ഒാ​രോ കേ​സി​നെ​യും കു​റി​ച്ച് പ​ഠി​ക്കു​ക​യും തോ​മ​സി​ൻെ​റ നി​ര​പ​രാ​ധി​ത്വം ബ​ന്ധ​പ്പെ​ട്ട​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. രേ​ഖ​ക​ൾ കോ​ട​തി, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ തു​ട​ങ്ങി​യ ഖ​ത്ത​റി​ലെ നി​യ​മ, പൊ​ലീ​സ് സം​വി​ധാ​ന​ങ്ങ​ളി​ൽ സ​മ​യാ​സ​മ​യം സ​മ​ർ​പ്പി​ക്കാ​നും ക​ൾ​ച​റ​ൽ ഫോ​റം ക​മ്യൂ​ണി​റ്റി സ​ർ​വി​സി​ന്​ സാ​ധി​ച്ചു. ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളും യാ​ത്രാ​നി​രോ​ധ​ന​വും നീ​ക്കാ​നാ​യ​തും തോ​മ​സി‍ൻെ​റ രേ​ഖ​ക​ള്‍ വീ​ണ്ടെ​ടു​ത്ത് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യ​തും. ജീ​വി​തം വ​ഴി​മു​ട്ടി​യ സ​മ​യ​ത്ത് ആ​ശ്വാ​സ​മാ​യി ക​ട​ന്നെ​ത്തി​യ ക​ൾ​ച​റ​ൽ ഫോ​റ​ത്തി​ൻെ​റ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഹൃ​ദ​യം നി​റ​യെ ന​ന്ദി അ​ർ​പ്പി​ച്ചാ​ണ് തോ​മ​സ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ന് കൈ​ത്താ​ങ്ങാ​യ​തി​ൻെ​റ ചാ​രി​താ​ര്‍ഥ്യം ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും കേ​സു​ക​ളും മ​റ്റും തീ​ർ​ക്കാ​നാ​യി സ​ഹാ​യ​മേ​കി​യ ഇ​ന്ത്യ​ൻ എം​ബ​സി, ഐ.​സി.​ബി.​എ​ഫ്, ഐ.​സി.​സി തു​ട​ങ്ങി​യ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഫോ​റം വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ഞ്ഞി താ​യ​ല​ക്ക​ണ്ടി അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.